ഇടുക്കി: മദ്യലഹരിയിൽ മറയൂരില്‍ യുവാവ് സഹോദരനെ വെട്ടിക്കൊന്നു. ചെറുവാട് സ്വദേശി ജഗന്‍(32)ആണ് മരിച്ചത്. സംഭവത്തില്‍ ജ്യേഷ്ഠന്‍ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മറയൂര്‍ ഇന്ദിരാനഗറിലെ വീട്ടില്‍ ഇന്ന് വൈകീട്ട് 7.30ടെയായിരുന്നു കൊലപാതകം.
മദ്യപിച്ചെത്തിയ ജഗന്‍ മാതൃസഹോദരിയെ വെട്ടുകത്തിയുമായി ആക്രമിക്കാന്‍ എത്തിയതോടെയാണ് അരുണ്‍ ജഗനെ ആക്രമിക്കുന്നതും വെട്ടിക്കൊലപ്പെടുത്തുന്നതും.
മദ്യപിച്ച് പതിവായി പ്രശ്‌നം ഉണ്ടാക്കുന്നയാളാണ് ജഗനെന്നാണ് വിവരം. ചെറുകാട്, ഉന്നതിയിലാണ് ജഗനും അരുണും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ഇവര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട കുടുംബാംഗങ്ങളാണ്. ജഗന്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നത് പതിവായതോടെ ഇവരുടെ കടുംബം മറയൂരിന് സമീപം ഇന്ദിരാ നഗറിലേക്ക് താമസം മാറുകയായിരുന്നു.
ഇന്ന് വൈകീട്ട് വീണ്ടും മദ്യപിച്ചെത്തി ആക്രമണം തുടര്‍ന്നപ്പോഴാണ് പ്രകോപിതനായ സഹോദരന്‍ അരുണ്‍ ജഗനെ വെട്ടിക്കൊലപ്പെടുത്തുന്നത്. സംഭവത്തിന് പിന്നാലെ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജഗന്റെ മൃതദ്ദേഹം മറയൂര്‍ കുടംബാരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.