2025 മാർച്ച് 19 ബുധൻ
BREAKING NEWS
👉കാത്തിരിപ്പിന് വിരാമം, സുനിതാ വില്യംസും സംഘവും സഞ്ചരിച്ച ക്രൂ- 9 ബഹിരാകാശ പേടകം മെക്സിക്കൻ ഉള്‍ക്കടലില്‍ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലില്‍ ലാൻഡ് ചെയ്തു.
👉സ്പേസ് എക്സിന്‍റെ എംവി മേഗൻ എന്ന കപ്പല്‍ പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് സുനിതയെയും ബുച്ചിനെയും ഹേഗിനെയും ഗോര്‍ബുനോവിനെയും കരയിലെത്തിച്ചു.
നാല് പേരെയും വൈദ്യ പരിശോധനയ്ക്കായി മാറ്റി.

👉കണ്ണൂർ എടൂരിൽ മത്സ്യക്കടയിൽ നിന്ന് കഞ്ചാവ് പിടികൂടി, ഉള്ളിയേരി സ്വദേശി ഷഹീറിനെ അറസ്റ്റ് ചെയ്തു.
👉പാലക്കാട് കഞ്ചിക്കോട്ട് ബൈക്ക് യാത്രികനായ യുവാവിനെ കാട്ടുപന്നി ആക്രമിച്ചു. സന്ദീപ് എന്ന യുവാവിന് കാലിൽ പരിക്കേറ്റു
👉മലപ്പുറത്ത് രാസ ലഹരിയിൽ കിണറടുപ്പ് സ്വദേശിയായ നിയാസ് അരീക്കോട് പോലീസിൻ്റെ ജീപ്പിൻ്റെ ചില്ല് ചവുട്ടി തകർത്തു.
👉താമരശ്ശേരി ഈങ്ങാപ്പുഴയിൽ കൊല്ലപ്പെട്ട ഷിബിലയുടെ ഇൻക്വസ്റ്റ് നടപടികൾ ഇന്ന്
👉ഈങ്ങാപ്പുഴ കൊലപാതകം: പ്രതി യാസിർ രാസ ലഹരിക്കടിമയെന്ന് പോലീസ്

👉 കണ്ണൂർ പാപ്പിനിശ്ശേ
രിയിലെ 4 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ 12 കാരിയെ ഇന്ന് സി ഡബിളിയു സിക്ക് മുമ്പിൽ ഹാജരാക്കും.
👉മക്കളുമൊത്ത് ആത്മഹത്യ ചെയ്യാനിരിക്കയായിരുന്നുവെന്ന് വെഞ്ഞാറമ്മൂട് കൂട്ടക്കൊലയിലെ പ്രതി അഫാൻ്റെ അമ്മ ഷെമീന. ഭർത്താവ് അറിയാതെ 35 ലക്ഷത്തിൻ്റെ കടബാധ്യത.
👉തൃശൂർ ശ്രീ നാരായണപുരത്ത് കാറിൽ ടോറസ് ലോറിയിടിച്ച് കാറോടിച്ചിരുന്ന ഡോ.പീറ്റർ മരിച്ചു.ഇന്ന് പുലർച്ചെ 5.30നായിരുന്നു സംഭവം.

🌴 കേരളീയം 🌴
🙏 കണ്ണൂര്‍ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാന്‍ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
🙏കൊല്ലം ഉളിയകോവിലിൽ കുത്തേറ്റ് മരിച്ച ഫെബിൻ ജോർജ് ഗോമസിൻ്റെ സംസസ്ക്കാരം ഇന്ന് കൊല്ലത്ത് നടക്കും
🙏 സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങി അങ്കണവാടി ജീവനക്കാരും. മിനിമം കൂലി ഇരുപത്തി ഒന്നായിരം ആക്കണമെന്നും കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യം വിതരണം ചെയ്യണമെന്നും വിരമിക്കല്‍ ആനുകൂല്യം വേണമെന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചാണ് സമരം.

🙏 കൊല്ലം ഉളിയക്കോവില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത പ്രതി തേജസ് രാജ് വീട്ടിലേക്ക് എത്തിയത് പര്‍ദ ധരിച്ചെന്ന് കൊല്ലപ്പെട്ട ഫെബിന്റെ അമ്മ. കോളിംഗ് ബെല്‍ അടിച്ച് വാതില്‍ തുറന്ന ഉടനെ തേജസ് വീടിനുള്ളിലേക്ക് ഓടിക്കയറി.
🙏 ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൊഴി നല്‍കാന്‍ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ പേരില്‍ ആരേയും ബുദ്ധിമുട്ടിക്കാനാവില്ല. എസ് ഐ ടി ബുദ്ധിമുട്ടുണ്ടാക്കിയാല്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
🙏 കാസര്‍കോട് പതിനഞ്ചുകാരിയെയും അയല്‍വാസിയേയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയ്ക്ക് കൈമാറി.

🙏 വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. സഹോദരന്‍ അഹ്സാന്റെയും പെണ്‍ സുഹൃത്ത് ഫര്‍സാനയുടെയും കൊലക്കേസുകളില്‍ ആണ് പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയത്.
🙏 താമരശ്ശേരി പെരുമ്പള്ളിയില്‍നിന്നു കാണാതായ പതിമൂന്നു വയസുകാരിയെ കണ്ടെത്തി. ബന്ധുവായ യുവാവിനൊപ്പം ബെംഗളൂരുവില്‍നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മാര്‍ച്ച് 11ന് രാവിലെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കാണാതായത്.

🙏 താമരശ്ശേരിയില്‍ നിന്നും കാണാതായ 13 വയസുകാരിയെ ബന്ധുവായ യുവാവിനൊപ്പം ബംഗളൂരുവില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ യുവാവിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം.
🇳🇪 ദേശീയം 🇳🇪
🙏മുഗൾ ചക്രവർത്തി ഔറംഗസീബിൻ്റെ ശവകുടീരത്തെ ചൊല്ലി ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയ നാഗ്പൂരിൽ കർഫ്യൂ തുടരുന്നു.5 കേസ്സുകളിലായി 60 പേരെ അറസ്റ്റ് ചെയ്തു.
🙏മാർച്ച് 24, 25 തീയതികളിൽ പ്രഖ്യാപിച്ചിട്ടുള്ള ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ഒഴിവാക്കാൻ ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരന്ത്ജന ചർച്ച പരാജയപ്പെട്ടു.

🙏 മഹാകുംഭമേളയുടെ വിജയത്തിലും പങ്കാളിത്തത്തിലും പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാകുംഭമേള സംഘടിപ്പിക്കാന്‍ പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി യുപിയിലെയും പ്രയാഗ് രാജിലെയും ജനങ്ങളോട് നന്ദി പറഞ്ഞു.
🙏 കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിലെ മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എം പി. ഭിന്ന രാഷ്ട്രീയക്കാര്‍ കണ്ടാല്‍ രാഷ്ട്രീയം ഉരുകിപ്പോകില്ലെന്ന നിലപാടിനെ പുച്ഛത്തോടെ കാണുന്നുവെന്ന് പ്രേമചന്ദ്രന്‍ പരിഹസിച്ചു.

🇦🇽 അന്തർദേശീയം 🇦🇺
🙏 ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്തു. ഒമാനിലെ വടക്കന്‍ ബാത്തിനയിലെ ലിവയിലും ശിനാസിലുമാണ് മഴ ലഭിച്ചത്.
🙏 യുഎഇയിലെ പ്രധാന റോഡുകളിലെല്ലാം കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നതിനാല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദേശീയ കാലാവസ്ഥ കേന്ദ്രം. കാഴ്ചകള്‍ക്ക് മങ്ങലേല്‍ക്കുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് അറിയിച്ചിട്ടുണ്ട്.

🙏 അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡ് ഉപേക്ഷിക്കാന്‍ വിദേശികള്‍ക്കു മേല്‍ അധികൃതര്‍ സമര്‍ദം ശക്തമാക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍.
🙏 ഗാസയില്‍ ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ കാലാവധി അവസാനിച്ചതോടെ ഉണ്ടായ കനത്ത ബോംബാക്രമണത്തില്‍ 400ൽ ഏറെ പേര്‍ കൊല്ലപ്പെട്ടു 500ലേറെ പേര്‍ക്ക് പരിക്കേറ്റു.

🏏 കായികം ⚽
🙏അണ്ടർ 23 ദേശീയ ബാസ്ക്കറ്റ് ബോളിൽ കേരളത്തിന് വിജയത്തുടക്കം. വനിതാ വിഭാഗത്തിൽ കേരളം മണിപ്പൂരിനെ 108- 8 ന് തകർത്തു.പുരുഷവിഭാഗത്തിൽ ജാർഖണ്ഡിനെ93- 41 ന് കേരളം മറികടന്നു.