ആശമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ; എൻഎച്ച്എം ഡയറക്ടറുമായി ഇന്ന് ഉച്ചയ്ക്ക് ചർച്ച, പ്രതീക്ഷയിൽ ആശമാർ

Advertisement

തിരുവനന്തപുരം: നിരാഹാര സമരത്തിലേക്ക് ഉൾപ്പെടെ കടന്ന് സമരം ശക്തമാക്കാനിരിക്കെ ആശാവർക്കർമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. ഇന്ന് ഉച്ചയ്ക്ക് 12.30ന് സംസ്ഥാന എൻഎച്ച്എം ഓഫീസിലാണ് ചർച്ച. എൻഎച്ച്എം ഡയറക്ടറാണ് ചർച്ചയ്ക്ക് വിളിച്ചതെന്ന് സമര സമിതി നേതാക്കൾ അറിയിച്ചു.

സമര സമിതി പ്രസിഡൻറ് വികെ സദാനന്ദൻ, വൈസ് പ്രസിഡൻറ് എസ് മിനി, മറ്റു രണ്ട് ആശമാർ തുടങ്ങിയവരായിരിക്കും ചർച്ചയിൽ പങ്കെടുക്കുക. സർക്കാർ ചർച്ചയ്ക്ക് വിളിച്ചതിനെ ആശാ വർക്കർമാർ സ്വാഗതം ചെയ്തു. ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നം ചർച്ചയ്ക്ക് വിളിച്ചതിൽ സന്തോഷമുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും ആശാ വർക്കർമാർ പ്രതികരിച്ചു.

ഒരു മാസത്തിലധികം സമരം നീണ്ടുനിന്നശേഷമാണ് ഇപ്പോൾ വീണ്ടും സർക്കാർ ചർച്ചയ്ക്ക് വിളിപ്പിച്ചത്. രണ്ടാം വട്ടമാണ് എൻഎച്ച്എം ഓഫീസിൽ ചർച്ച നടക്കുന്നത്. നേരത്തെ ചർച്ച നടന്നിരുന്നെങ്കിലും പരിഹാരമായിരുന്നില്ല. മിനിമം കൂലി, പെൻഷൻ, ഉപാധികളില്ലാതെ ഫികസ്ഡ് ഇൻസെൻറീവ്, ഫിക്സ്ഡ് ഓണറേറിയം തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ആശാ വർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നത്. സമരം 38 ദിവസത്തിലേക്ക് കടന്നതിനിടെയാണ് സർക്കാർ ചർച്ചയ്ക്ക് വിളിക്കുന്നത്. ഇന്നലെ വൈകിട്ടത്തെ കനത്ത മഴയിലും പോരാട്ടവീര്യം ചോരാതെ ആശമാർ സമരം തുടർന്നിരുന്നു. ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ആശമാർ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here