തിരുവനന്തപുരം: സമരം ചെയ്യുന്ന ആശ വർക്കർമാരുമായി ഇന്ന് എൻഎച്ച്എം ഭാരവാഹികൾ നടത്തിയ ചർച്ച പരാജയപ്പെട്ടു. നിങ്ങൾ സമരം അവസാനിപ്പിക്കണം. സർക്കാരിന് സമയം കൊടുക്കണം എന്നീ കാര്യങ്ങൾ മാത്രമാണ് എൻഎച്ച്എം ഡയറക്ടർ
ഡോ. വിനയ് ഗോയൽ സമരക്കാരോട് പറഞ്ഞത് എന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. മന്ത്രിയുമായി ചർച്ചയ്ക്ക് അവസരം ഉണ്ടാക്കാമെന്ന ഉറപ്പ് മാത്രമാണ് സർക്കാരിൽ നിന്ന് ഉണ്ടായതെന്ന് സമരസമിതി നേതാവ് എസ് മിനി പറഞ്ഞു. നാളെ രാവിലെ 11 ന് അനിശ്ചിതകാല സമരം ആരംഭിക്കും. ഉന്നയിച്ച കാര്യങ്ങളിൽ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.
Home News Breaking News ആശമാരുടെ സമരം: ചർച്ച പരാജയം, നാളെ മുതൽ അനിശ്ചിതകാല നിരാഹാരം, മന്ത്രിയുമായി ചർച്ചയ്ക്ക് അവസരം നൽകുമെന്ന്...