ആലപ്പുഴ. ഹരിപ്പാട് കുമാരപുരത്ത് പത്ത് വർഷം മുമ്പ് കാണാതായ യുവാവ് രാഗേഷിന്റേത് കൊലപാതകമെന്ന് മാതാവ്. മകനെ കൊലപ്പെടുത്തിയ കുമാരപുരം സ്വദേശിയും കൂട്ടാളിയുമെന്ന് മാതാവ് രമ.. കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടി എന്നും മാതാവ് രമ. ആദ്യഘട്ടത്തിൽ പൊലീസ് അന്വേഷണം അട്ടിമറിച്ചെന്നും നിലവിലെ അന്വേഷണം തൃപ്തികരമെന്നും രമ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിൽ ഹരിപാട് സ്വദേശി കിഷോറിന്റെ വീട്ടിൽ നിന്ന് വൻ ആയുധശേഖരം പിടിച്ചെടുത്തു.
മകന്റെ തിരോധാനം കൊലപാതകമാണെന്ന് ആരോപിച്ചു ഹരിപ്പാട് തമല്ലക്കൽ പുത്തൻ വീട്ടിൽ രമ ഹരിപ്പാട് കോടതിയെ സമീപിച്ചതോടെ ആണ് രാകേഷിന്റെ തിരോധനത്തെ കുറിച്ച് കുമാരപുരം പോലീസ് വിണ്ടും അന്വേഷണം ആരംഭിച്ചത് . പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി രമ ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു .
ഹർജി പരിശോധിച്ച കോടതി കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് വിളിച്ചുവരുത്താൻ ഉത്തരവിടുകയായിരുന്നു . തുടർന്ന് കിഷോറിന്റെ വീട്ടിൽ കുമാരപുരം പൊലീസ് നടത്തിയ റെയ്‌ഡിൽ വിദേശ നിർമിത തോക്ക് ,50 വെടിയുണ്ടകൾ ഉൾപ്പടെ ആയുധ ശേഖരം പിടിച്ചെടുത്തു . കിഷോർ ഒളിവിൽ ആണ്
കുറ്റാരോപിതരിൽ ഒരാളായ അജേഷിന്റെ ഭാര്യയുമായി രാകേഷിന് ഉണ്ടായ അടുത്ത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യുഷൻ വാദം . കിഷോർ ഉൾപ്പടെ ഹർജിയിൽ പറയുന്ന എല്ലാവരും അടുത്ത ബന്ധം പുലർത്തുന്നവരാണ് .രാഷ്ട്രീയ സമ്മർദ്ദത്തിന് മേൽ ഒതുക്കി തീർത്തുവെന്നു ആരോപിക്കപ്പെട്ട തിരോധാന കേസ് ആണ് ഒടുവിൽ കൊലപാതകമെന്ന നിഗമനത്തിൽ വിണ്ടും വെളിച്ചം കാണുന്നത്