ആശമാരുമായി ഇന്ന് മൂന്ന് മണിക്ക് ആരോഗ്യ മന്ത്രിയുടെ ചർച്ച

Advertisement

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശ വർക്കർമാരുമായി ഇന്ന് എൻഎച്ച്എം ഭാരവാഹികൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ന് വൈകിട്ട് മൂന്നിന് ആരോഗ്യ മന്ത്രിയുമായി വീണ്ടും ചർച്ച. നിയമസഭാ ഓഫീസിലാണ് ചർച്ച.

ഉച്ചയ്ക്കു് 12.30ന് എൻഎച്ച്എം ഡയറക്ടർ
ഡോ. വിനയ് ഗോയലുമായി നടന്ന ചർച്ചയിൽ മന്ത്രിയുമായി ചർച്ചയ്ക്ക് അവസരം ഉണ്ടാക്കാമെന്ന ഉറപ്പ് നൽകിയിരുന്നു. നാളെ രാവിലെ 11 ന് അനിശ്ചിതകാല സമരം ആരംഭിക്കാനും ഉന്നയിച്ച കാര്യങ്ങളിൽ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കാനുമുള്ള ആശമാരുടെ തീരുമാനത്തിന് ശേഷമാണ് മന്ത്രിയുമായുള്ള ചർച്ചയ്ക്ക് വഴി ഒരുങ്ങിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here