ഓച്ചിറ . പത്തര കിലോ കഞ്ചാവും, കഞ്ചാവ് തോട്ടവും പിടികൂടി കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നെക്കോട്ടിംഗ് പാർട്ടി, ഓച്ചിറ ഇടയില വീട്ടിൽ അഖിൽ കുമാറും എക്സൈസ് എംഡി എം എ കേസിൽ ഉൾപ്പെടെ പിടികിട്ടാപ്പുള്ളി ആയിരുന്ന ഓച്ചിറ മേമന മനീഷ് ഭവനത്തിൽ മനീഷ് മോഹൻ നെയൂമാണ് എക്സൈസ് സംഘം പിടികൂടിയത്,
അഖിൽ കുമാറിന്റെ വീടിന്റെ മുൻവശവും പിറകുവശവും ആയി ചെടികൾക്കിടയിൽ നട്ടുവളർത്തിയിരുന്ന 38 ഓളം കഞ്ചാവ് ചെടികളും വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന പത്തരക്കിലോ കഞ്ചാവുമാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജു എസ് എസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത് എക്സൈസ് ഇൻസ്പെക്ടർ ദിലീപ്, എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ വിധു കുമാർ, പ്രിവന്റിവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, അനീഷ്, ജൂലിയൻ ക്രൂസ്, ജോജോ, സൂരജ്, അഭിറാം, വനിത സിവിൽ എക്സൈസ് ഓഫീസർ ജാസ്മിൻ, എക്സൈസ് ഡ്രൈവർ സുഭാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെയും കഞ്ചാവും കഞ്ചാവ് ചെടികളും പിടികൂടിയത്