കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രങ്ങളുണ്ടാക്കിയ നഷ്ടം 51കോടിയിലധികം രൂപയെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. റിലീസ് ചെയ്ത 17ചിത്രങ്ങളിൽ പതിനൊന്നും തിയറ്ററുകളിൽ നഷ്ടമുണ്ടാക്കിയെന്ന കണക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ടു.
1,60,86,700രൂപ ചെലവിൽ നിർമിച്ച ലവ് ഡേൽ എന്ന ചിത്രം തിയറ്ററുകളിൽ നേടിയത് പതിനായിരം രൂപ മാത്രം. അഞ്ചുകോടി മുടക്കിയ പൈങ്കിളി തിയറ്ററിൽ നിന്ന് കൊത്തിക്കോണ്ടു വന്നത് രണ്ടരക്കോടി മാത്രം.. 5,48,33,552 രൂപ ചെലവായ നാരായണീന്റെ മൂന്നാണ്മക്കൾക്ക് പോക്കറ്റിലാക്കാനായത് 33,58,147 രൂപ മാത്രം. പതിനേഴ് സിനിമകളിൽ സംസ്ഥാന പുരസ്കാരം നേടിയ തടവിന് തിയറ്ററുകളിൽനിന്ന് എന്ത് കിട്ടിയെന്നതിന്റെ കണക്ക് കിട്ടിയില്ലെന്നും സംഘടന പറയുന്നു.
കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയടക്കം അഞ്ച് ചിത്രങ്ങൾ പ്രദർശനം തുടരുന്നതിനാൽ അവയുടെ കണക്ക് പൂർണമല്ല.