തിരുവനന്തപുരം. വിഴിഞ്ഞം ഭൂഗർഭ റെയിൽപാതയുടെ ഡിപിആറിന് മന്ത്രിസഭ അംഗീകാരം നൽകി. കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് തയ്യാറാക്കിയ ഡിറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ടിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. 1482.92 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി . 2028 ഡിസംബറിന് മുന്നെ റെയില്‍ പാത ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതാണ് ഭൂഗർഭ റെയിൽപാത. വിഴിഞ്ഞം തുറമുഖം ട്രാൻസ്ഷിപ്പ്മെൻറ് ഹബായി വികസിക്കണമെങ്കിൽ റോഡ് കണക്ടിവിറ്റിക്കൊപ്പം റെയിൽ കണക്ടിവിറ്റിയും അനിവാര്യമാണ്. തുറമുഖത്ത് കൈകാര്യം ചെയ്യേണ്ടിവരുന്ന
അഞ്ചു മില്യൺ ചരക്കിൽ ഏകദേശം 30% റോഡും റെയിൽവേയും വഴി കൊണ്ടുപോകേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.