ആശയറ്റു, ആരോഗ്യമന്ത്രി നടത്തിയ ചർച്ച പരാജയം

Advertisement

തിരുവനന്തപുരം. സമരം ചെയ്യുന്ന ആശ വർക്കേഴ്സുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ച പരാജയം.. നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം ആശ വർക്കേഴ്സ് തുടങ്ങും… ഓണറേറിയം വർദ്ധിപ്പിക്കണമെന്ന ആവശ്യം ചർച്ച ചെയ്യാൻ പോലും ആരോഗ്യ മന്ത്രി തയ്യാറായില്ലെന്ന് ആശ വർക്കേഴ്സ് ആരോപിച്ചു. മൂന്നിരട്ടി ശമ്പള വർധന ആവശ്യം ജനാധിപത്യപരമല്ലന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു

NHM ഡയറക്ടർ ഡോക്ടർ വിനയ് ഗോയൽ IAS ൻ്റെ നേതൃത്വത്തിലായിരുന്നു ആദ്യ ചർച്ച. ഇത് പരാജയപ്പെട്ടതോടെ ആരോഗ്യ മന്ത്രി വീണ ജോർജ് ചർച്ചയ്ക്ക് വിളിച്ചു.. രണ്ട് ചർച്ചകളിലും ഓണറേറിയം വർധനയോ, വിരമിക്കൽ ആനുകൂല്യമുയർത്തുന്നതോ ചർച്ച ചെയ്യാൻ പോലും തയ്യാറായില്ല.. പകരം ആരോഗ്യമന്ത്രി ഉപദേശങ്ങളാണ് നൽകിയതെന്നും സമരക്കാർ

ശമ്പളം കൂട്ടില്ലെന്ന നിലപാട് സംസ്ഥാനത്തിനില്ല. എന്നാൽ
മൂന്ന് ഇരട്ടി ശമ്പള വർദ്ധനവ് ആവശ്യപ്പെടുന്നത് ജനാധിപത്യപരമല്ല. കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് ആശമാരുടെ ആവശ്യങ്ങൾ ഉന്നയിക്കുമെന്നും വീണ ജോർജ്

സന്നദ്ധ പ്രവർത്തകർ എന്ന നിർവചനമടക്കം മാറ്റണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.. രണ്ടു ചർച്ചകളും പരാജയപ്പെട്ടതോടെ നാളെ മുതൽ ആശമാർ അനിശ്ചിതകാല നിരാഹാര സമരം
ആരംഭിക്കും.. പ്രതിപക്ഷ നേതാവ് ഇന്ന് മുഖ്യമന്ത്രിയെ കണ്ട് സമരം ഒത്തുതീർപ്പാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു..

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here