കൊച്ചി.പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിലുണ്ടായ നഷ്ടത്തിന് കെഎസ്ആർടിസിക്ക് രണ്ട് കോടി നാൽപ്പത്തിരണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് റിപ്പോർട്ട്. സർവീസ് മുടങ്ങിയത് മൂലമുള്ള നഷ്ടം പരിഹരിക്കാനാണ് ഈ തുക. തുക പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്ന് ഈടാക്കണമെന്നും ക്ലെയിം കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
2022 സെപ്റ്റംബർ 23 നായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താൽ. ഹർത്താലിലുണ്ടായ അക്രമത്തിൽ 59 ബസുകൾക്കാണ് നാശനഷ്ടമുണ്ടായത്. ഹൈക്കോടതി നിർദ്ദേശപ്രകാരം നാശനഷ്ടത്തിന്റെയും, വരുമാന നഷ്ടത്തിന്റെയും പട്ടിക കെഎസ്ആർടിസി സമർപ്പിച്ചിരുന്നു. തുടർന്നാണ് സർവീസ് മുടങ്ങിയത് മൂലമുള്ള നഷ്ടം പരിഹരിക്കാൻ രണ്ട് കോടി നാൽപ്പത്തിരണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ക്ലെയിം കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. തുക പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്ന് ഈടാക്കണമെന്നും റിപ്പോർട്ടിലുണ്ട്.
ഹർത്താലിന് മുൻപുള്ള ഏഴ് ദിവസത്തെ കെഎസ്ആർടിസിയുടെ ശരാശരി വരുമാനം 5,88,48,829 രൂപ ആയിരുന്നു.
ഹർത്താൽ ദിനത്തിലെ വരുമാനം 2,13,21,983 രൂപ മാത്രമാണ്. മറ്റ് വരുമാനനഷ്ടം കൂടി ചേർത്തുള്ള യഥാർത്ഥ കണക്കാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തി കോടതിയിൽ സമർപ്പിച്ചത്.
Home News Breaking News പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താല്‍, കെഎസ്ആർടിസിക്ക് രണ്ട് കോടി നാൽപ്പത്തിരണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന്