തൃശൂർ: വടക്കാഞ്ചേരിയിൽ അച്ഛനും മകനും വെട്ടേറ്റ സംഭവത്തിൽ പ്രതികൾ ഒളിവിൽ. പരിക്കേറ്റ മോഹനൻ, മകൻ ശ്യാം എന്നിവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.രതീഷ്, ശ്രീജിത്ത് അരവൂർ എന്നിവരാണ് അക്രമണത്തിന് പിന്നിൽ. രതീഷിന് ക്രിമിനൽ പശ്ചാത്തലമുണ്ടന്ന് മോഹൻ്റ കുടുംബം പറഞ്ഞു. ആക്രമണകാരണം വ്യക്തമല്ല. ഇന്നലെ രാത്രിയിലായിരുന്നു ഇരുവർക്കും വെട്ടേറ്റത്.