കൊച്ചി. പൊളിടെക്നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് കൈമാറിയതിന് പിന്നിൽ എറണാകുളത്തെ
വൻ ലഹരി റാക്കറ്റ്. പിടിയിലായ അഹിന്ത മണ്ടൽ, സൊഹൈൽ എന്നിവർ ഇതരസംസ്ഥാന ലഹരി മാഫിയയിലെ പ്രധാനികൾ. നേരത്തെ പിടിയിലായ ഷാലിക്ക് 60000 രൂപയാണ് സൊഹൈലിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്.
ഇതര സംസ്ഥാന ലോബിയാണ് എറണാകുളത്തെ കഞ്ചാവ് വിൽപ്പനയിൽ പ്രധാനികൾ. എറണാകുളം നഗരം, കളമശ്ശേരി, ആലുവ പെരുമ്പാവൂർ, മൂവാറ്റുപുഴ കേന്ദ്രീകരിച്ചാണ് വില്പന. ഒഡീഷ ബിഹാർ എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്.
ഇന്നലെ നെടുമ്പാശ്ശേരിയിൽ ഒരു കിലോ കഞ്ചാവുമായി പിടിക്കൂടിയ മൂർഷിദാബാദ് സ്വദേശി ദീപക്കും ഈ ഗ്യാങ്ങിലെ അംഗമാണ്.
6000 രൂപയ്ക്ക് ലഭിക്കുന്ന കഞ്ചാവ് മലയാളികൾക്ക് കൈമാറുന്നത് 18000 മുതൽ 24000 എന്ന നിരക്കിൽ. കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിലെ പൂർവ്വ വിദ്യാർത്ഥി ഷാലിഖുമായി ഇതര സംസ്ഥാനക്കാർ കഞ്ചാവ് ഇടപാട് തുടങ്ങിയിട്ട് ആറുമാസമായെന്നാണ് കണ്ടെത്തൽ. ഷാലിക്കിന്റെയും അനുരാജിന്റെയും അക്കൗണ്ടുകളിലേക്ക് പണം കൈമാറിയ വിദ്യാർഥികളുടെ വിവരങ്ങൾ അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. തെളിവുകൾ ലഭിച്ചാൽ മാത്രമേ കൂടുതൽ അറസ്റ്റുകളിലേക്ക് കടക്കു. ഇതുവരെ കളമശ്ശേരി പോളിടെക്നിക് ലഹരിവേട്ടയിൽ 8 പേരയാണ് അറസ്റ്റ് ചെയ്തത്.