വടക്കഞ്ചേരി പെട്രോൾ പമ്പിലെ മോഷണക്കേസിലെ പ്രതികൾ പിടിയിൽ

Advertisement

കോഴിക്കോട്. മലപ്പുറം പരപ്പനങ്ങാടി സ്വദേശികളെ കോഴിക്കോട് പന്നിയങ്കര പോലീസ് ആണ് അറസ്റ്റ് ചെയ്തത്.കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ പന്നിയങ്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളാണ് പരപ്പനങ്ങാടി സ്വദേശികളായ റസലും ആഷിക്കും. കഴിഞ്ഞ ഫെബ്രുവവരി 15 നായിരുന്നു മോഷണം. ഇവർക്കായുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് വടക്കഞ്ചേരിയിലെ മോഷണം. പെട്രോൾ പമ്പിൽ നിന്ന് 48000 രൂപ അടങ്ങിയ ബാഗുമായി പ്രതികൾ കടന്നു കളയുകയായിരുന്നു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. എറണാകുളത്തുനിന്ന് മോഷ്ടിച്ച ബൈക്കുമായി പ്രതികൾ കറങ്ങി നടക്കുന്നതിനിടെയാണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. പ്രതികൾക്കെതിരെ 10 ജില്ലകളിൽ കേസുകളുണ്ട്. പ്രതിമകൾ കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തിയിരുന്നതായും പന്നിയങ്കര സി ഐ എസ് സതീഷ് കുമാർ പറഞ്ഞു.

മയക്കുമരുന്നിന് അടിമകളായ ഇരുവരും മോഷ്ടിച്ച ബൈക്കുകളുമായി പെട്രോൾ പമ്പുകളിലും വിവിധ കടകളിലും മോഷണം നടത്തുന്നതാണ് പതിവ്. കല്ലായിൽ നിന്ന് മോഷ്ടിച്ച ബൈക്ക് മലപ്പുറത്തെ പൊളി മാർക്കറ്റിൽ വിറ്റു എന്നാണ് പ്രതികൾ നൽകിയ മൊഴി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here