മലപ്പുറം.സാമ്പത്തിക തർക്കത്തെ തുടർന്ന് സുഹൃത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തി. കൊണ്ടോട്ടി കിഴിശ്ശേരിയിലാണ് സംഭവം. അസം സ്വദേശിയായ അഹദുൽ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. പ്രതി ഗുൽജാർ ഹുസൈനെ കൊണ്ടോട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. ഗുഡ്സ് ഓട്ടോറിക്ഷ കൊണ്ട് ഇടിച്ച് കൊല്ലുകയായിരുന്നു.
രാത്രി 10 15 ഓടെ കീഴ്ശേരിയിലെ സ്കൂളിന് സമീപം വെച്ചായിരുന്നു സംഭവം. ദീർഘകാലമായി കൊണ്ടോട്ടി, കീഴ്ശ്ശേരി മേഖലയിൽ താമസിക്കുന്നവരാണ് അസം സ്വദേശികളായ അഹദുൽ ഇസ്ലാമും ഗുൽജാർ ഹുസൈനും. ഇരുവരും തമ്മിൽ ചീട്ടുകളിയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കം ഉണ്ടായിരുന്നു. ഇന്നലെ രാത്രി പണത്തെ ചൊല്ലി അഹദുൽ ഗുൽജാറിനെ മർദ്ദിച്ചു. ഈ ദേഷ്യത്തിൽ നടന്നു പോവുകയായിരുന്ന അഹദുൽ ഇസ്ലാമിനെ തൻറെ ഗുഡ്സ് ഓട്ടോറിക്ഷ കൊണ്ട് പ്രതി ഗുൽജാർ ഇടിച്ചു വിഴ്ത്തുകയായിരുന്നു. പിന്നീട് ദേഹത്തിലൂടെ വാഹനം കയറ്റിയിറക്കി. ഇരുവരും മദ്യലഹരിയിൽ ആയിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പുലർച്ചയോടെ കൊണ്ടോട്ടി പോലീസ് അരീക്കോട് വാവൂരിൽ നിന്ന് പിടികൂടി.
വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി 15വർഷത്തോളമായി കേരളത്തിൽ കുടുംബമായാണ് താമസം. അഹദുൽ ഇസ്ലാമിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും