കണ്ണൂർ: കൈതപ്രത്ത് മധ്യവയ്സ്ക്കനെ വെടിവെയ്ക്കാൻ ഉപയോഗിച്ചത് നാടൻ തോക്ക്. ഗുഡ്സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണൻ (49) നെ കൊലപ്പെടുത്തിയത് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഇയാളുടെ വീട്ടിൽ വെച്ചാണ്.
സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പടവ് സ്വദേശി സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാത്രി 7.30 തോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
രാധാകൃഷ്ണൻ പുതുതായി പണിയുന്ന വീടിൻ്റെ നിർമ്മാണ ചുമതല സന്തോഷിനായിരുന്നു. ഇതുമായി ബന്ധപ്പെട്ട കരാറിലെ തർക്കങ്ങളാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് വിവരം. ഇരുവരും മദ്യലഹരിയിലായിരുന്നോ എന്നും സംശയമുണ്ട്. സന്തോഷ് സ്ഥിരമായി തോക്ക് കൈവശം വെയ്ക്കുന്ന ആളാണ്. ശബ്ദവും നിലവിളിയും കേട്ട് ആളുകൾ ഓടിക്കൂടിയതോടെ സന്തോഷ് രക്ഷപെട്ടു. പോലീസ് പിന്നീട് ഇയാളെ പിടികൂടുകയായിരുന്നു. മുൻപും ഇവർ തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു.ആസൂത്രിതവും കരുതികൂട്ടിയുള്ള കൊലപാതകമാണെന്നുമാണ് പരിയാരം പോലീസിൻ്റെ പ്രാഥമിക നിഗമനം.