കോഴിക്കോട്. പൂവാട്ടുപറമ്പിൽ നിർത്തിയിട്ട കാറിൽ നിന്നും 40ലക്ഷം രൂപ കവർന്നതായി പരാതി. സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്താണ് കവർച്ച. ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പണമാണ് നഷ്ടമായത്. പണം ചാക്കിലാക്കിയാണ് സൂക്ഷിച്ചതെന്നു റഹീസ്. ബൈക്കിലെത്തിയ രണ്ടു പേര് ചാക്കുമായി പോകുന്ന സിസി ടി വി ദൃശ്യം പോലീസിന് ലഭിച്ചു. പണത്തിന്റെ ഉറവിടം സംബന്ധിച്ച് സംശയമുണ്ടെന്നു പോലീസ്