കിടപ്പ് മുറിയിൽ 20 കാരൻ്റെ മൃതദേഹം, തിടുക്കപ്പെട്ട് സംസ്‌കരിക്കാൻ കുടുംബത്തിൻ്റെ ശ്രമം; പൊലീസെത്തി തട‌ഞ്ഞു

Advertisement

ആലപ്പുഴ: മണ്ണഞ്ചേരിയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ 20 കാരന്റെ മൃതദേഹം നടപടിക്രമങ്ങൾ പാലിക്കാതെ സംസ്‌കരിക്കാൻ ശ്രമം. മണ്ണഞ്ചേരി സ്വദേശി അർജുൻ്റെ മൃതദേഹമാണ് വീട്ടുകാർ സംസ്‌കരിക്കാൻ ശ്രമിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് സംസ്കാരം തടഞ്ഞു.

യുവാവ് തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക വിവരം. യുവാവ് കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുകയായിരുന്നു എന്നാണ് കുടുംബം പോലീസിനോട് പറഞ്ഞത്. മറ്റ് സംശയങ്ങൾ ഇല്ലാത്തതിനാലാണ് പൊലീസിൽ അറിയിക്കാതെ മൃതദേഹം ചിതയൊരുക്കി സംസ്കരിക്കാൻ തീരുമാനിച്ചതെന്നാണ് കുടുംബം പോലീസിനോട് പറഞ്ഞത്.

തൊട്ടടുത്ത് തന്നെയുള്ള അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വീട്ടിലാണ് അർജുൻ കിടക്കുന്നത്. ഇന്ന് രാവിലെ അർജുൻ എഴുന്നേൽക്കുന്നത് കാണാതിരുന്നതോടെ മുറി തുറന്ന് നോക്കിയപ്പോൾ തൂങ്ങിമരിച്ച നിലയിലാണ് കണ്ടതെന്നാണ് അപ്പൂപ്പൻ പൊലീസിന് നൽകിയ മൊഴി. താനാണ് മൃതദേഹം കണ്ടതെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here