കൊച്ചി.ആന എഴുന്നള്ളത്ത് വിഷയത്തില്‍ സർക്കാരിന് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും രണ്ട് നിലപാടോ എന്ന് ഹൈക്കോടതി.ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതിയിൽ മറച്ചുവച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാമർശം.സുപ്രീം കോടതിക്ക് മുൻപിൽ എന്തായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാടെന്ന് കോടതി.കോടതികളിൽ ഇരട്ടത്താപ്പ് കാണിക്കുന്നത് അംഗീകരിക്കാനാവില്ല.
കേരളത്തിൽ ആനയിടഞ്ഞുണ്ടായ സംഭവങ്ങൾ സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ലെന്ന് സംശയം.ഹൈക്കോടതി ഉത്തരവുകൾ സുപ്രീം കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലായിരുന്നു പരാമർശം.