ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും അളവില്‍ ഗണ്യമായ കുറവുണ്ടാകുമ്പോഴാണ് വിളര്‍ച്ച അഥവാ അനീമിയ എന്ന രോഗാവസ്ഥയുണ്ടാകുന്നത്. ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും ശരീരത്തില്‍ ഇരുമ്പ് ലഭിക്കാനും വിളര്‍ച്ചയെ തടയാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
- ചീരയും മറ്റ് ഇലക്കറികളും
ചീരയും മറ്റ് ഇലക്കറികളിലും അയേണും ബി കോബ്ലക്സും മറ്റും അടങ്ങിയിട്ടുണ്ട്. ഇവ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.
- ബീന്‍സും പയറുവര്‍ഗങ്ങളും
ചെറുപയറും വെള്ളക്കടലയും കിഡ്നി ബീന്‍സുമൊക്കെ അയേണും പ്രോട്ടീനും ഫൈബറുമൊക്കെ അടങ്ങിയതാണ്. ഇവയൊക്കെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.
- ബീറ്റ്റൂട്ട്
ഇരുമ്പും വിറ്റാമിന്‍ സിയുമൊക്കെ അടങ്ങിയ ബീറ്റ്റൂട്ട് രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.
- മാതളം
മാതളത്തില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ചയെ തടയുന്നു.
- മത്തങ്ങാ വിത്ത്
മത്തങ്ങാ വിത്തില്‍ അയേണും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇവയും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.
- പ്രൂണ്‍സ്
പ്രൂണ്‍സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അയേണിന്‍റെ കുറവിനെ പരിഹരിക്കാനും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.
- റെഡ് മീറ്റ്
മിതമായ അളവില്‍ റെഡ് മീറ്റ് കഴിക്കുന്നതും അയേണ്‍ ലഭിക്കാന്‍ സഹായിക്കും.
- മുട്ട
അയേണ്‍ അഥവാ ഇരുമ്പ് ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നതും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.