ന്യൂഡെല്‍ഹി: സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജിന് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാൻ അനുമതി ലഭിച്ചു.തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കൂടികാഴ്ച നടക്കും. ആശ മാരുടെ സമരത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിയെ കാണാൻ അനുമതി തേടി 18, 19 തീയതികളിൽ കത്ത് നൽകിയിരുന്നു. ഇന്നലെ മന്ത്രി വീണാ ജോർജ് ഡെൽഹിയിൽ എത്തിയെങ്കിലും കേന്ദ്ര മന്ത്രിയെ കാണാൻ കഴിയാതെ വരികയും ചെയ്തത് വലിയ ചർച്ചയ്ക്ക് വഴി വെച്ചിരുന്നു. അതിൽ വിശദീകരണവുമായി വീണ ജോർജ് ഇന്ന് രാവിലെ രംഗത്ത് എത്തിയിരുന്നു.ഇന്നലെ ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാണെന്ന് ആരോടും പറഞ്ഞിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ കാണുമെന്നാണ് പറഞ്ഞത്.
ആശമാരുടെ കാര്യത്തിൽ നേരത്തെയും കേന്ദ്ര മന്ത്രിയെ കണ്ടിരുന്നു. മാധ്യമങ്ങൾ നടത്തുന്നത് വ്യാജ പ്രചരണമാണെന്നും രാവിലെ മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.