കെ.സുരേന്ദ്രൻ തുടരുമോ? അട്ടിമറിയിലൂടെ പുതുമുഖം എത്തുമോ? ബിജെപി സംസ്ഥാന അധ്യക്ഷനെ തിങ്കളാഴ്ച അറിയാം

Advertisement

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡണ്ടിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും. കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പിൻറെ ചുമതലയുള്ള പ്രഹ്ളാദ് ജോഷിയുടെ സാന്നിധ്യത്തില്‍ ചേരുന്ന സംസ്ഥാന കൗണ്‍സിലിലാണ് തീരുമാനമുണ്ടാകുക.

പല പേരുകളാണ് കേന്ദ്ര പരിഗണനയിലുള്ളത്. മാസങ്ങളായി നീളുന്ന അനിശ്ചിതത്വത്തിനാണ് തിങ്കളാഴ്ച വിരാമമാകുന്നത്. സംസ്ഥാന കൗണ്‍സിലിന് മുമ്പായി ഞായറാഴ്ച കോർ കമ്മിറ്റി ചേരും. സംസ്ഥാന അധ്യക്ഷനെ സമവായത്തിലൂടെ തന്നെയാകും തീരുമാനിക്കുക. കേന്ദ്ര നിലപാട് പ്രഹളാദ് ജോഷി അറിയിക്കും. അത് കൗണ്‍സില്‍ അംഗീകരിച്ച്‌ പ്രഖ്യാപിക്കും.

സമീപ കാലത്ത് അധ്യക്ഷന്മാർ ആരാണെന്നുള്ള കേന്ദ്ര തീരുമാനം നേരത്തെ പുറത്ത് വന്ന ശേഷമാണ് കൗണ്‍സില്‍ ചേർന്ന് അംഗീകരിക്കുന്ന നടപടി പൂർത്തിയാക്കിയത്. ഇത്തവണ സസ്പെൻസ് ഒരുപാട് നീണ്ടുപോയി. കേന്ദ്രപ്രതിനിധികള്‍ ഇതിനിടെ പലവട്ട കേരള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെ.സുരേന്ദ്രൻ തുടരുമോ, അതോ പുതിയൊരാള്‍ വരുമോ എന്നതാണ് ആകാംക്ഷ. അഞ്ചു വർഷത്തെ കാലാവധി നിർബന്ധമാക്കിയാല്‍ സുരേന്ദ്രൻ മാറും. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നീ പേരുകളും സജീവമായി പരിഗണനയിലുണ്ട്. പുതിയ പരീക്ഷണത്തിനാണ് ശ്രമമെങ്കില്‍ രാജീവ് ചന്ദ്രശേഖറിൻറെ പേരും വന്നേക്കാം. മുൻ ഡിജിപി ജേക്കബ് തോമസിൻ്റെ പേരും പരിഗണനയിൽ ഉണ്ടന്ന് അറിയുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here