താമരശ്ശേരിയിലെ എം ടി എം എ വിൽപ്പന സംഘത്തിലെ പ്രധാനിയെ എക്സൈസ് സംഘം കോഴിക്കോട് വച്ചു പിടികൂടി

Advertisement

കോഴിക്കോട്. താമരശ്ശേരിയിലെ എം ടി എം എ വിൽപ്പന സംഘത്തിലെ പ്രധാനിയെ എക്സൈസ് സംഘം കോഴിക്കോട് വച്ചു പിടികൂടി. 58 ഗ്രാം എംഡിഎംഎയുമായാണ് താമരശ്ശേരി അമ്പായത്തോട് സ്വദേശി പുല്ലുമല വീട്ടിൽ മിർഷാദ് എന്ന മസ്താൻ പിടിയിലായത്. പൊലിസ് പരിശോധനയ്ക്കിടെ MDMA വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്താണ് പ്രതി മിർഷാദ്

രഹസ്യവിവരത്തെ തുടർന്ന് കോവൂർ ഇരിങ്ങാടൻ പള്ളി റോഡിൽ വച്ചാണ് അമ്പായത്തോട് സ്വദേശി പുല്ലുമല വീട്ടിൽ മിർഷാദ് എന്ന മസ്താൻ പിടിയിലാവുന്നത്. ഇയാളിൽ നിന്ന് 58 ഗ്രാം എം.ഡി എം എ പിടികൂടി എക്സൈസിൻ്റെ ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട ആളാണ് പ്രതി .കുറേ നാളായെ ഇയാളെ പിന്തുടരുന്നുണ്ടായിരുന്നു താമരശ്ശേരി മേഖലയിൽ ഏറ്റവും MDMA വിൽപ്പന നടത്തുന്ന പ്രധാനിയാണ്. ആ മേഖലയിലെ അക്രമസംഭവങ്ങളിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ട്

പൊലിസിനെ കണ്ട് എം ഡി എം എ വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്താണ് മിർഷാദ്. ലഹരിക്കടിമപ്പെട്ട് അമ്മയെ കൊലപ്പെടുത്തിയ ആഷിക്കിൻ്റെയും ഭാര്യയെ കൊലപ്പെടുത്തിയ യാസിറിൻ്റെയും സുഹൃത്താണോ മിർഷാദെന്നും അന്വേഷിച്ചു വരികയാണ്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here