ന്യൂഡെല്‍ഹി. ആശ വർക്കേഴ്സ് സമരാവശ്യങ്ങളിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ- വീണ ജോർജ് കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ അനുമതി തേടി ബുധനാഴ്ച തന്നെ ഈ മെയിൽ അയച്ചതായി വീണ ജോർജ് അറിയിച്ചു. ആശാ വർക്കേഴ്സിന്റെ സമരത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സിപിഐഎം നേതാക്കൾ വ്യക്തമാക്കി..
സമരം ചെയ്യുന്ന
ആശയവർക്കേഴ്സിൻ്റെ ആവശ്യങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് അറിയിക്കാൻ അവസരമൊരുങ്ങി.. ജെ പി നദ്ദ യുമായുള്ള കൂടിക്കാഴ്ചയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നൽകി.. ഇന്നലെ ക്യൂബൻ ഉപപ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കൊപ്പം, കേന്ദ്ര ആരോഗ്യ മന്ത്രിയെക്കൂടി കാണാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ഇതോടെയാണ് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ വിമർശനങ്ങൾ ഉയർന്നത്.. എന്നാൽ മാധ്യമങ്ങൾ വ്യാജ പ്രചാരണം നടത്തുകയാണെന്നും, ബുധനാഴ്ച ഉച്ചയ്ക്ക് തന്നെ കേന്ദ്രമന്ത്രിയുടെ സന്ദർശനം അനുമതി തേടി ഈമെയിൽ അയച്ചെന്നും വീണ ജോർജ് ..
സന്ദർശന വിവാദത്തിൽ സമരം ചെയ്യുന്ന ആശമാർ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. സമരം നടത്താൻ എല്ലാവരെയും പോലെ ആശമാർക്കും അവകാശമുണ്ട്. എന്നാൽ ഇടതുപക്ഷത്തിന് എതിരായ മഴവിൽ സഖ്യമാണ് സമരത്തിന് പിന്നിലെന്ന് എം വി ഗോവിന്ദൻ
കേന്ദ്ര സർക്കാരിനോടാണ് ആശമാർ ആവശ്യങ്ങൾ ഉന്നയിക്കേണ്ടതെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ അഭിപ്രായപ്പെട്ടു..
മുൻകൂർ അനുമതി വാങ്ങാതെ തന്നെ കേന്ദ്രമന്ത്രിയെ കാണാനുള്ള അവസരം ലഭിക്കണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. ഇടതുപക്ഷ വിരുദ്ധരും മാധ്യമങ്ങളിലെ വലതുപക്ഷക്കാരും ചെർന്ന് നടത്തുന്ന സമരമാണെന്നായിരുന്നു ഈ വിജയരാഘവന്റെ വിമർശനം