കൊച്ചി.എറണാകുളം കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാർ പീഡനത്തിനിരയായ സംഭവത്തിൽ കുട്ടികളുടെ മാതാവ് കസ്റ്റഡിയിൽ…
കുട്ടികൾ പീഡനത്തിനിരായായത് കുട്ടികളുടെ മാതാവിന്റെ അറിവോടെയാണ് എന്നാണ് പോലീസിന്റെ കണ്ടെത്തൽ..പീഡന വിവരം മറച്ചുവെച്ചതിന് കുട്ടികളുടെ മാതാവിനെതിരെ പുതിയ കേസെടുക്കും..പെൺകുട്ടികളെ CWC – അഭയ കേന്ദ്രത്തിലേക്ക് മാറ്റി…
കുറുപ്പുംപടിയിൽ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാരെ ധനേഷ് പീഡിപ്പിച്ചത് കുട്ടികളുടെ അമ്മയുടെ അറിവൊടെയെന്നാണ് പോലീസ് കണ്ടെത്തൽ..കുട്ടികളുടെ മൊഴിയുടെയും പ്രതിയായ ധനേഷിന്റെ മൊഴിയുടെയും അടിസ്ഥാനത്തിൽ പെൺകുട്ടികളുടെ അമ്മയെ പോലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്തിരുന്നു..ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്മയെ കസ്റ്റഡിയിലെടുത്തത്.പീഡന വിവരം മറച്ചുവെച്ചതിനും തുടർച്ചയായി പീഡിപ്പിക്കാൻ കൂട്ട് നിന്നതിനും അമ്മയക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.താനും പെൺകുട്ടികളുടെ അമ്മയും ഒരുമിച്ചിരുന്ന് മദ്യപിച്ചിട്ടുണ്ടെന്നും,
പീഡനവിവരത്തെക്കുറിച്ച് അവർക്കറിയാമെന്നും പിടിയിലായ ധനേഷ് പോലീസിനുമൊഴി നൽകിയിരുന്നു.പീഡനത്തിനിരയായ പെൺകുട്ടികളുടെ രഹസ്യ മൊഴിയും ഇന്നലെ രേഖപ്പെടുത്തി. കുട്ടികളുടെ മനോനില വീണ്ടെടുക്കാൻ സിഡബ്ല്യുസി കൗൺസിലിംഗ് നൽകും, തുടർപഠനവും ഉറപ്പാക്കും എന്ന പിഡബ്ല്യുസി ചെയർമാൻ വിൻസന്റ് ജോസഫ് പറഞ്ഞു.
ഇതിനോടകം തന്നെ പ്രതി ധനേഷ് എതിരെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾ ലൈംഗിക വൈകൃതത്തിന് അടിമ എന്നാണ് പോലീസിന്റെ വിലയിരുത്തൽ.