വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പോയത് ജെ പി നദ്ദയെ കാണാനായിരുന്നില്ല; തുറന്ന് പറഞ്ഞ് എം വി ഗോവിന്ദൻ

Advertisement

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജ് ഡല്‍ഹിയില്‍ പോയത് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയെ കാണാനായിരുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

ക്യൂബൻ പ്രതിനിധികളെ കാണാനുള്ള കേരള ഡെലിഗേഷൻ്റെ ഭാഗമായാണ് മന്ത്രി ഡല്‍ഹിയിലേക്ക് പോയത്, അതിൻ്റെ കൂടെ കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

ഡല്‍ഹിയില്‍ പോകുമ്പോള്‍ കാണാൻ ശ്രമിക്കും എന്ന് പറയുന്നതില്‍ എന്താണ് തെറ്റ്. കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാത്ത കേന്ദ്രമന്ത്രിയെ കുറിച്ച്‌ ആർക്കും ഒരു വിമർശനവും ഇല്ല. പകരം ഡല്‍ഹിയിലേക്ക് പോയ മന്ത്രിക്ക് ആത്മാർഥതയില്ലെന്ന വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. ഇത്തരം വാർത്തകള്‍ കൊടുത്ത് നിലവാരം കളയരുത്. നെഗറ്റീവ് അല്ലാതെ പോസിറ്റീവ് വാർത്തകള്‍ കൊടുക്കാൻ ആരും ശ്രമിച്ചിട്ടില്ല. പാർലമെൻറ്റ് സമ്മേളനം നേരത്തെ കഴിഞ്ഞിട്ടും കേന്ദ്രമന്ത്രി ആരോഗ്യമന്ത്രിയെ കാണാൻ കൂട്ടാക്കിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്കീം വർക്കർമാർക്ക് മിനിമം കൂലി കൊടുക്കണം എന്നാണ് പാർട്ടിയുടെ അഭിപ്രായം. സമരം ആർക്കും നടത്താം അത് ജനാധിപത്യപരമായ അവകാശമാണ് എന്നാല്‍ ആശമാരുടെ സമരത്തിന് പിന്നില്‍ മഴവില്‍ സഖ്യമാണ്. വസ്തുതാപരമായി കാര്യങ്ങള്‍ മനസ്സിലാക്കിവേണം സമരം നടത്താൻ. കേന്ദ്രത്തിൻെറ സ്കിം വർക്കാണ് ഇത്. അതുകൊണ്ടുതന്നെ കേന്ദ്രമാണ് ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here