കോഴിക്കോട്. എലത്തൂരിൽ ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏൽപ്പിച്ചു നൽകി മാതാവ്. പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തു. മകൻറെ ശല്യം സഹിക്കാൻ കഴിയാതെ മാതാവ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.പോലീസിനെ കണ്ട പ്രതി ആത്മഹത്യാ ഭീഷണി മുഴക്കി.തുടർന്ന് തന്ത്രപരമായാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.