തൃശൂർ: കുന്നംകുളം പെരുമ്പിലാവിൽ ലഹരി മാഫിയാ സംഘങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റ് മുട്ടി ഒരു യുവാവിനെ വെട്ടി കൊന്നു. മരത്തം കോട് സ്വദേശി അക്ഷയ്( 27 ) ആണ് കൊല്ലപ്പെട്ടത്.
ലിഷോയ്, ബാദുഷ എന്നിവരടങ്ങിയ ലഹരി സംഘമാണ് അക്ഷയ് യെ കൊലപ്പെടുത്തിയത്.
പരശ്പരമുള്ള
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബാദുഷായെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പെരുമ്പിലാവ് നാല് സെൻ്റ് കോളനിയിൽ രാത്രി 9 മണിയോടെയായിരുന്നു സംഭവം.ഇതിനിടെ
അക്ഷയ് യുടെ സുഹൃത്തുക്കൾ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തി ഭീകരാന്തരീഷം സൃഷ്ടിച്ചു. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.പെരുമ്പിലാവിലും ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണെന്ന് പോലീസ് പറഞ്ഞു.