വാർത്താ നോട്ടം

Advertisement

2025 മാർച്ച് 22 ശനി

🌴കേരളീയം🌴

🙏ഇന്ന് ലോക ജലദിനം, ജീവജലം സംരക്ഷിക്കേണ്ടതിനെപ്പറ്റി ഓര്‍ക്കാന്‍ ഈ ദിനം

🙏 കേരളത്തില്‍ 25-ാം തീയതി വരെ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

🙏 ആശാപ്രവര്‍ത്തക
രുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്, കനിയാതെ പരസ്പരം കുറ്റപ്പെടുത്തി കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍. രണ്ട് ദിവസമായി നിരാഹാരമിരിക്കുന്ന ആശാ പ്രവര്‍ത്തക ആര്‍ ഷീജയെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

🙏 കുന്നംകുളം പെരുമ്പിലാവില്‍ യുവാവിനെ വെട്ടിക്കൊന്നു. നിരവധി കേസുകളില്‍ പ്രതിയായ കടവല്ലൂര്‍ സ്വദേശിയും നിലവില്‍ മരത്തംകോട് വാടകയ്ക്ക് താമസിക്കുന്ന അക്ഷയ് (27) ആണ് വെട്ടേറ്റു മരിച്ചത്.

🙏 ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി വ്യാഴാഴ്ച മാത്രം അറസ്റ്റിലായത് 251 പേര്‍. സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നതായി സംശയിച്ച് 2765 പേരെ പരിശോധിച്ചു.

🙏 സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ റംസാന്‍-വിഷു-ഈസ്റ്റര്‍ ഫെയറുകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. മാര്‍ച്ച് 25 മുതല്‍ 31 വരെ ഓരോ ജില്ലയിലും പ്രധാനപ്പെട്ട ഔട്ട്ലെറ്റുകള്‍ കേന്ദ്രമാക്കിയാണ് റംസാന്‍ ഫെയറുകള്‍ പ്രവര്‍ത്തിക്കുക.

🙏 ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ യാക്കോബായ സഭാധ്യക്ഷനായി വാഴിക്കുന്ന ചടങ്ങുകളില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി.

🙏 തിരുവനന്തപുരം ആനയറയിലെ വീട്ടമ്മ ഷീലയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. സംഭവത്തില്‍ ഭര്‍ത്താവ് വിധുവിനെ അഞ്ച് മാസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. രോഗിയായ ഭാര്യയെ വിധു കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

🙏 താമരശ്ശേരിയില്‍ പൊലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. താമരശ്ശേരി സ്വദേശി ഫായിസ് ആണ് പൊലീസിന്റെ പിടിയിലായത്. എന്നാല്‍ ഇയാള്‍ എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടര്‍ന്ന് പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

🙏ഈങ്ങാപുഴയില്‍ കൊല്ലപ്പെട്ട ഷിബില ഭര്‍ത്താവില്‍ നിന്നും നേരിട്ടത് ക്രൂര പീഡനം. പീഡനം സഹിക്കാനാകാതെ സ്വന്തം വീട്ടിലെത്തി സ്വയം ജോലിയും കണ്ടെത്തി മൂന്നാം ദിവസമായിരുന്നു കൊലപാതകം. പരാതിയില്‍ പൊലീസ് കാര്യമായി ഇടപട്ടില്ലെന്നും സഹോദരി പറഞ്ഞു.

🙏 പാലക്കാട് ഒറ്റപ്പാലത്ത് സിപിഎം ഭരിക്കുന്ന സഹകരണ അര്‍ബന്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് 45 ലക്ഷം രൂപ തട്ടിയ കേസില്‍ സീനിയര്‍ അക്കൗണ്ടന്റ് മോഹന കൃഷ്ണന്‍ ഉള്‍പ്പെടെ 7 പ്രതികള്‍ പിടിയില്‍. ഒളിവിലായിരുന്ന പ്രതികളെ തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്.

🙏 ലഹരിക്ക് അടിമയായ മകനെ പൊലീസില്‍ ഏല്‍പ്പിച്ച് അമ്മ. കോഴിക്കോട് എലത്തൂര്‍ സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ മകന്‍, വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

🙏 കൈതപ്രത്തെ ഗുഡ്സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണന്റെ മരണ കാരണം നെഞ്ചില്‍ വെടിയേറ്റത്. വെടിയുണ്ട ഹൃദയത്തില്‍ തുളച്ചുകയറിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നാടന്‍ തോക്ക് ഉപയോഗിച്ചാണ് പ്രതി സന്തോഷ് വെടിയുതിര്‍ത്തത്.

🙏 കാസര്‍ഗോഡ് 6.024 ഗ്രാം മെത്താംഫിറ്റമിനുമായി ഒരാളെ അറസ്റ്റ് ചെയ്തു. നെക്രാജെ നെല്ലിക്കട്ട പൊട്ടിപള്ളം ചെന്നടുക്കത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുഹമ്മദ് ഹനീഫ് കെ യാണ് മയക്കുമരുന്നുമായി പിടിയിലായത്.

🙏 എറണാകുളം കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ അമ്മയുടെ ആണ്‍ സുഹൃത്ത് പീഡിപ്പിച്ച സംഭവത്തില്‍ അമ്മക്കെതിരെ കേസെടുക്കും. പീഡനത്തെ പറ്റി കുട്ടികളുടെ അമ്മയ്ക്ക് അറിയാമായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം.

🙏കൊല്ലം നഗരത്തില്‍ വേദനസംഹാരി ഗുളികകള്‍ ലഹരിക്കായി കച്ചവടം നടത്തിവന്ന സംഘത്തിലെ പ്രധാനി പിടിയില്‍. മുണ്ടക്കല്‍ സ്വദേശി രാജീവിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്ന് ക്യാന്‍സര്‍ രോഗികള്‍ ഉപയോഗിക്കുന്ന ഗുളിക അടക്കം പിടിച്ചെടുത്തു.

🇳🇪 ദേശീയം 🇳🇪

🙏 തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ ഭാഷയുടെ പേരില്‍ വിഷം പടര്‍ത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രം തമിഴ്‌നാട്ടിലേക്ക് ഹിന്ദിഭാഷ അടിച്ചേല്‍പ്പിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കാണ് രാജ്യസഭയില്‍ അമിത് ഷായുടെ മറുപടി.

🙏 സ്മാര്‍ട്ട് ഇലക്ട്രിസിറ്റി മീറ്ററിന്റെ പേരില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ 7500 കോടി രൂപയുടെ അഴിമതി ആരോപണം. കരാര്‍ റദ്ദാക്കി അന്വേഷണം നടത്തണമെന്ന് ബിജെപി എംഎല്‍എ സിഎന്‍ അശ്വത് നാരായണ്‍ വ്യാഴാഴ്ച നിയമസഭയില്‍ ആവശ്യപ്പെട്ടു.

🙏 കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 14000 കോടി രൂപ വിലമതിക്കുന്ന 23,000 കിലോ രാസലഹരി വസ്തുക്കള്‍ രാജ്യത്ത് പിടികൂടി നശിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. മയക്കുമരുന്ന് വ്യാപാരത്തിലൂടെ ലഭിക്കുന്ന പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.

🙏 ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണം തുടങ്ങി സുപ്രീംകോടതി.

🙏 രാജ്യസഭയില്‍ സി പി എം അംഗമായ ജോണ്‍ ബ്രിട്ടാസിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഹാസം. ബ്രിട്ടാസിന്റെ പാര്‍ട്ടിയാണ് ഏക അന്താരാഷ്ട്ര പാര്‍ട്ടിയെന്ന് പറഞ്ഞായിരുന്നു അമിത് ഷാ പരിഹസിച്ചത്.

🙏 ലോക്കോ പൈലറ്റുമാര്‍ക്ക് ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍ കഴിക്കുന്നതില്‍ യാതൊരു നിയന്ത്രണവും ഇല്ലെന്ന് കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

🇦🇽 അന്തർദേശീയം 🇦🇴

🙏 പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ അഞ്ചിന് ശ്രീലങ്ക സന്ദര്‍ശിക്കും. ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയാണ് മോദിയുടെ സന്ദര്‍ശന തീയതി വ്യക്തമാക്കിയത്. ദിസനായകെ കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടാക്കിയ കരാറുകളില്‍ അന്തിമ തീരുമാനമെടുക്കുന്നതിനാണ് മോദി ശ്രീലങ്കയിലേക്ക് പോകുന്നത്.

🙏 അമേരിക്കയിലെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടാനുള്ള ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. യുഎസിലെ വിദ്യാഭ്യാസ നിലവാരം പിന്നോട്ടുപോകാന്‍ കാരണം വകുപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്‌കൂളുകളുടെ നടത്തിപ്പ് ഇനി സ്റ്റേറ്റുകളുടെ ചുമതലയായിരിക്കും.

🏏 കായികം 🏏

🙏 കോടിക്കണക്കിന്് ക്രിക്കറ്റ് ആരാധകരുടെ ആവേശമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനെട്ടാം പതിപ്പിന് ഇന്ന് തുടക്കം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം.

🙏വൈകീട്ട് 7.30 നാണ് മത്സരം ആരംഭിക്കുക. ഇന്ന് മുതല്‍ മെയ് 25 വരെ 74 മത്സരങ്ങളിലായി പത്ത് ടീമുകളാണ് മത്സരിക്കുക. ഫൈനല്‍ മത്സരം മെയ് 25ന് കൊല്‍ക്കത്തയില്‍ നടക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here