തൃശ്ശൂരിൽ വേനൽമഴയ്ക്ക് പിന്നാലെ റോഡുകളിലും പറമ്പുകളിലും പതനിറഞ്ഞത് ആശങ്ക ഉയർത്തി. അമ്മാടം, കോടന്നൂർ മേഖലകളിലാണ് പതമഴ പെയ്തത്. ശനിയാഴ്ച വൈകീട്ടോടെയാണ് ഈ മേഖലകളിൽ മഴ ആരംഭിച്ചത്. മഴ ശമിച്ചതോടെയാണ് റോഡുകളിലും ഓടകളിലും സോപ്പുപതപോലെയുള്ള പ്രതിഭാസം കണ്ടത്. വേഗത്തിൽ പത അപ്രത്യക്ഷമാകുകയും ചെയ്തു.