സൂരജ് വധക്കേസിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾ നിരപരാധികളാണെന്ന്  എം.വി ജയരാജൻ

Advertisement

കണ്ണൂർ. മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകനായ സൂരജ് വധക്കേസിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾ നിരപരാധികളാണെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ.. പ്രതികൾക്കായി മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് എം.വി ജയരാജൻ വ്യക്തമാക്കി. ടി.പി വധക്കേസ് പ്രതി ടി.കെ രജീഷ് ഉൾപ്പടെ ഒമ്പത് പ്രതികളെയാണ് തലശേരി സെഷൻസ് കോടതി കുറ്റക്കാരാണെന്ന്  കണ്ടെത്തിയത്

മുഴുവൻ പ്രതികൾക്കും നിരുപാധിക പിന്തുണയെന്നാണ് പാർട്ടി നിലപാട്. കോടതി വിധിയല്ല ശരി, എല്ലാവരും നിരപരാധികളാണെന്ന് എം വി ജയരാജൻ

ടി പി കേസ് പ്രതി ടി കെ രജീഷിനായും പാർട്ടി അപ്പീൽ പോകുമോ എന്ന ചോദ്യം ഉയർന്നു. രജീഷിനെ പ്രതി ചേർത്തതും പൊലീസ് ഭാക്ഷ്യം മാത്രമാണെന്ന ധ്വനിയിൽ മറുപടി


മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി എം മനോജിന്റെ സഹോദരൻ പി എം മനോരാജ്, രണ്ട് മുൻ ലോക്കൽ സെക്രട്ടറിമാർ എന്നിവരും കേസിൽ കുറ്റക്കാരാണ്. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സി കെ ശ്രീധരനെ വരെ കളത്തിലെത്തിച്ചിട്ടും സിപിഐഎം തിരിച്ചടി നേരിട്ടു. കേസിൽ തിങ്കളാഴ്ച്ച കോടതി ശിക്ഷ വിധിക്കും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here