വാർത്താ നോട്ടം

Advertisement

വാർത്താ നോട്ടം
2025 മാർച്ച് 23 ഞായർ

BREAKING NEWS

👉 കോഴികോട്  പൂവാട്ട് പറമ്പിൽ 40 ലക്ഷം കവർന്നെന്ന പരാതി വ്യാജം, പരാതിക്കാരൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ


👉കോഴിക്കോട്ട് നിർത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം തട്ടിയെന്ന പരാതി അന്വേഷിച്ച പോലീസ് വൻ കുഴൽപ്പണ ഇടപാടുകളിലേക്ക് വെളിച്ചം വീശുന്ന പ്രതികളെ വലയിലാക്കി


👉 എസ് ഡി പി ഐ യുടെ അക്കൗണ്ട് കണ്ടിലേക്ക് വന്ന സംഭാവനകളിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഇ ഡി കത്ത് നൽകി


👉 ലഹരി വ്യാപനം കോഴിക്കോട് 40 ഹോട്ട്സ് പോട്ടുകളിൽ രണ്ട് ദിവസത്തിനുള്ളിൽ ജാഗ്രതാ സമതികൾ രൂപീകരിക്കും.

🌴കേരളീയം🌴


🙏  പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ പ്രകാശനം ചെയ്ത് വിതരണം ചെയ്യുമെന്നും കേരള പൊതു വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമാണിതെന്നും മന്ത്രി വി ശിവന്‍കുട്ടി. പത്താം ക്ലാസിലെ പാഠപുസ്തകങ്ങളുടെ പ്രകാശനവും വിതരണ ഉദ്ഘാടനവും മാര്‍ച്ച് 25ന് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.



🙏ലോക ജലദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന പരിസ്ഥിതി സംഗമം മാര്‍ച്ച് 24ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. നവ കേരളത്തിനായി ജലസുരക്ഷ സമീപന രേഖയുടെ  പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും.  മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷത വഹിക്കും.




🙏 മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ നിരപരാധികളെന്ന്  സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. നിരപരാധികളെ രക്ഷിക്കാന്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും എം വി ജയരാജന്‍ വ്യക്തമാക്കി.





🙏  മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് യു ജി സിയുടെ വലിയ അംഗീകാരം. യു ജി സി യുടെ നമ്പര്‍ 1 കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി അറിയിപ്പ് വന്നെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു . കാറ്റഗറി 1 ഗ്രേഡഡ് ഓട്ടോണമി ലഭിച്ചതോടെ രാജ്യത്തെ എണ്ണപ്പെട്ട മികച്ച സര്‍വ്വകലാശാലകളിലൊന്നായി എം ജി സര്‍വ്വകലാശാല മാറുകയാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

🙏  മുതിര്‍ന്ന ബിജെപി നേതാവും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്ന അഹല്യ ശങ്കര്‍ അന്തരിച്ചു. കോഴിക്കോട്ട് ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അന്ത്യം. മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

🙏  ശിശുക്ഷേമ സമിതിയില്‍ വീണ്ടും ശിശു മരണം. അഞ്ചര മാസം പ്രായമുള്ള കുട്ടിയാണ് ഇന്നലെ രാവിലെ മരിച്ചത് കുട്ടിയെ ആശുപത്രിയിലെത്തിച്ചത് ശ്വാസം മുട്ടലിനെ തുടര്‍ന്നെന്ന് എസ്എടി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം മരിച്ച കുഞ്ഞിന് ന്യൂമോണിയ ബാധിച്ചിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 



🙏  കാഥികനും നാടക പ്രവര്‍ത്തകനും നടനുമായ അയിലം ഉണ്ണികൃഷ്ണന്‍ അന്തരിച്ചു. 73 വയസായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം.

🙏  താമരശ്ശേരി സ്വദേശിനി ഷിബിലയെ ലഹരിക്കടിമയായ ഭര്‍ത്താവ് യാസിര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയ്ക്കെതിരെ നടപടി. ഗ്രേഡ് എസ്ഐ നൗഷാദിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.



🙏  താമരശ്ശേരിയില്‍ എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിടികൂടുന്ന സമയത്ത് ഫായിസിന്റെ കയ്യില്‍ നിന്നും ഒരു ഗ്രാം എംഡിഎംഎ കണ്ടത്തിയിരുന്നു. ഈ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.



🙏  കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി. കൊല്ലം ആയൂരിലാണ് സംഭവം. ആയൂര്‍ ഇളമാട് സ്വദേശി രഞ്ജിത്ത് (35) ആണ് മരിച്ചത്. രഞ്ജിത്തിന്റെ അമ്മ സുജാതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



🙏  തൊടുപുഴയില്‍ കൊല്ലപ്പെട്ട ബിജു  ജോസഫ് പ്രതികളുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഷൂ ലേസുകൊണ്ട് കൈകള്‍ ബന്ധിച്ചിരുന്നു. മുഖത്തും തലയിലും പരിക്കേറ്റ പാടുകളുണ്ട്. മര്‍ദ്ദനത്തെ തുടര്‍ന്ന് ബിജു രക്തം ഛര്‍ദ്ദിച്ചുവെന്നാണ് വിവരം.

🙏തൃശ്ശൂരില്‍ ഇന്നലെ പെയ്തത് പതമഴ. അമ്മാടം, കോടന്നൂര്‍ മേഖലകളിലാണ് പതമഴ പെയ്തത്. മഴ ശമിച്ചതോടെയാണ് റോഡുകളിലും ഓടകളിലും സോപ്പുപതപോലെയുള്ള പ്രതിഭാസം കണ്ടത്. വേഗത്തില്‍ പത അപ്രത്യക്ഷമാകുകയും ചെയ്തു.



🇳🇪   ദേശീയം   🇳🇪



🙏  2024 ലെ ജ്ഞാനപീഠം പുരസ്‌കാരം ഛത്തീസ്ഗഡില്‍ നിന്നുള്ള പ്രമുഖ ഹിന്ദി എഴുത്തുകാരന്‍ വിനോദ് കുമാര്‍ ശുക്ലയ്ക്ക്. കവിത, കഥ, നോവല്‍ തുടങ്ങി വിവിധ സാഹിത്യമേഖലകള്‍ക്ക് നല്‍കിയ സംഭാവന പരിഗണിച്ചാണ് പ്രതിഭാ റേയുടെ അദ്ധ്യക്ഷതയിലുള്ള സമിതി വിനോദ് കുമാര്‍ ശുക്ലയ്ക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. ജ്ഞാനപീഠം കിട്ടുന്ന ഛത്തീസ്ഗഡില്‍ നിന്നുള്ള ആദ്യ എഴുത്തുകാരനാണ് 88കാരനായ വിനോദ് കുമാര്‍ ശുക്ല.

🙏  ബോളിവുഡ് നടന്‍ സുശാന്ത് സിങ് മരിച്ച സംഭവം ആത്മഹത്യ തന്നെയെന്ന് സിബിഐ. അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ അന്തിമ റിപ്പോര്‍ട്ട് മുംബൈ കോടതിയില്‍ സമര്‍പ്പിച്ചു.


🙏  സ്ത്രീയുടെ മുടിയെ കുറിച്ചുള്ള പരാമര്‍ശം ലൈംഗിക അതിക്രമമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. പുണെയിലെ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥക്ക് അനുകൂലമായ കീഴ്കോടതി വിധിയെ ചോദ്യം ചെയ്ത് സഹപ്രവര്‍ത്തകന്‍ നല്‍കിയ അപ്പീലിലാണ് ബോംബേ ഹൈക്കോടതിയുടെ വിധി.



🙏 ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയില്‍നിന്നു പണം കണ്ടെത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് വന്‍തുക കണ്ടെത്തിയ സംഭവത്തില്‍ ചീഫ് ജസ്റ്റീസ് നല്‍കിയ റിപ്പോര്‍ട്ടാണ് സുപ്രീം കോടതി പുറത്തുവിട്ടത്.

🙏  കനത്ത മഴയെത്തുടര്‍ന്ന് ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന 10 വിമാനങ്ങള്‍ ചെന്നൈയിലേക്ക് തിരിച്ചുവിട്ടെന്ന് ഇന്‍ഡിഗോ. പ്രതികൂല കാലാവസ്ഥ കാരണം ബെംഗളൂരുവില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതായി എയര്‍ ഇന്ത്യയും അറിയിച്ചു.




🇦🇴   അന്തർദേശീയം   🇦🇽



🙏  ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരമായെന്നും ഞായറാഴ്ച ആശുപത്രി വിടാമെന്നും സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍. ആശുപത്രിയില്‍ നിന്നും വത്തിക്കാനിലെത്തുന്ന ഫ്രാന്‍സീസ് മാര്‍പാപ്പ ഞായറാഴ്ച വിശ്വാസികളെ ആശീര്‍വദിക്കുമെന്നും ഇന്ത്യന്‍ സമയം വൈകീട്ട് നാലരയോടെ റോമിലെ ജെമെല്ലി ആശുപത്രി ജാലകത്തിന് മുന്നിലെത്തുമെന്നും വത്തിക്കാന്‍ അറിയിച്ചു.

🙏 ലബനനിന്റെ തെക്കന്‍ മേഖലയില്‍ ഇസ്രയേലിന്റെ കനത്ത വ്യോമ, ഷെല്‍ ആക്രമണം. ഒരു കുട്ടിയുള്‍പ്പെടെ 2 പേര്‍ കൊല്ലപ്പെട്ടു. 8 പേര്‍ക്കു പരുക്കേറ്റു. അതിര്‍ത്തിക്കപ്പുറം ലബനീസ് മേഖലയില്‍നിന്നു റോക്കറ്റാക്രമണം നടത്തിയതിനുള്ള പ്രത്യാക്രമണമാണിതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.



🏏  കായികം 🏏




🙏  ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 56 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയുടേയും 44 റണ്‍സെടുത്ത സുനില്‍ നരെയ്ന്റേയും ഇന്നിംഗ്‌സുകളുടെ മികവില്‍  8 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു.



🙏  ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് കളികള്‍. 3.30 ന് നടക്കുന്ന ആദ്യമത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രാജസ്ഥാന്‍ റോയല്‍സ് നേരിടും. വൈകീട്ട് 7.30 നുള്ള മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here