കോഴിക്കോട് പേരാമ്പ്രയിൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൂട്ടാലിട സ്വദേശിനി പ്രവിഷയുടെ മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റു. ആസിഡ് ആക്രമണം നടത്തിയ മുൻ ഭർത്താവ് പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
നടുവേദനയെ തുടർന്ന് പേരാമ്പ്ര ചെറുവണ്ണൂർ ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടുന്നതിനിടെ ആണ് അതിക്രമിച്ചു കയറിയ മുൻ ഭർത്താവ് പ്രശാന്ത്, പ്രവിഷക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. മുഖത്തും നെഞ്ചിലും പൊള്ളലേറ്റതിനെ തുടർന്ന് തിരിഞ്ഞോടിയപ്പോൾ പുറം ഭാഗത്തും ആസിഡ് ഒഴിച്ചു.