തിരുവനന്തപുരം. ഒഴിവുനികത്തലിന് നിയന്ത്രണമേർപ്പെടുത്തിയും തസ്തിക വെട്ടിച്ചുരുക്കാൻ നിർദേശം നൽകിയും സർക്കാർ ചെലവ് ചുരുക്കൽ കർശനമാക്കുന്നു. ആവശ്യമില്ലാത്തതും നിലവിൽ തുടരുന്നതുമായ പദ്ധതി ഒരു മാസത്തിനുള്ളിൽ കണ്ടെത്തി അവസാനിപ്പിക്കണമെന്നും വകുപ്പുകൾക്ക് നിർദേശം. സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് കടുത്ത സാമ്പത്തിക നിയന്ത്രണ നടപടികൾ കൈക്കൊള്ളുന്നത്.
കേരളം കുതിപ്പിൻറെ പാതയിൽ, ബജറ്റ് പ്രസംഗത്തിലെ ധനമന്ത്രിയുടെ ആമുഖ പ്രഭാഷണം ഇങ്ങനെ. പക്ഷെ
ധനകാര്യ സ്ഥിതി മെച്ചപ്പെടാത്ത സാഹചര്യത്തിലാണ് കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളിലേക്ക് ധനവകുപ്പ് കടക്കുന്നത്. ഈ ഓഫീസ് സംവിധാനമുള്ള ഓഫീസുകളിൽ അനിവാര്യമെങ്കിൽ മാത്രമേ ഓഫീസ് അറ്റൻഡൻറ്, ടൈപ്പിസ്റ്റ് ഒഴിവ് നികത്താവൂ എന്നാണ് നിർദേശം.ഇതാകട്ടെ കരാർ അടിസ്ഥാനത്തിലുമായിരിക്കണം. വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും വാഹനത്തിൻറെ കുറവ് മൂലം ജോലിയില്ലാതിരിക്കുന്ന ഡ്രൈവർമാരെ ആ വകുപ്പുകളിലെ കരാർ ഡ്രൈവർമാർക്ക് പകരം പുനർവിന്യസിക്കണം. ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗം തടയണം.അനുവദിച്ചിട്ടുള്ള ആവശ്യത്തിന് മാത്രം സ്ഥാപനങ്ങളുടെ നിയന്ത്രണാധികാര പരിധിക്കുള്ളിൽ വാഹനം ഉപയോഗിക്കാം. വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥനെതിരെ കർശന നടപടിയെടുക്കാം. സർക്കാർ സഹായം നൽകുന്ന സ്ഥാപനങ്ങൾ സ്ഥാപനങ്ങൾ സ്വന്തമായ വരുമാനത്തിന് പുറമേ വായ്പയടക്കമുള്ള മാർഗങ്ങൾ കൂടി തേടണം. ഇ സേവനങ്ങൾ ഉള്ള ഓഫീസുകളിൽ ബിൽ കൗണ്ടറുകൾ നിർത്തലാക്കണം. ഈ വകുപ്പിലെ ജീവനക്കാരെ മാതൃവകുപ്പുകളിലേക്ക് മാറ്റണം. അങ്ങനെ പോകുന്നു നിർദേശങ്ങൾ. അടുത്ത സാമ്പത്തിക വർഷം ധനപ്രതിസന്ധി രൂക്ഷമാകുമെന്ന കണക്കുകൂട്ടലിലാണ് സർക്കാരിൻറെ കർശനം നിയന്ത്രണം.