കൊല്ലം ലഹരിക്കടത്തു കേസിൽ എംഡിഎംഎ യുമായി പിടിയിലായ അനില രവീന്ദ്രന് അന്തർ സംസ്ഥാന ലഹരി മാഫിയുമായി ബന്ധം.
കൊല്ലം ജില്ലയിലെ ലഹരി സംഘങ്ങളുമായി അനില രവീന്ദ്രന് അടുത്ത ബന്ധമെന്ന് പോലീസ്.അതേസമയം
ചിറയിൻകീഴിൽ 130 ഗ്രാം എംഡി എം എ പിടികൂടിയ സംഭവവത്തിൽ പ്രധാന പ്രതി പത്തനംതിട്ട സ്വദേശി അലൻ ഫിലിപ്പ് പിടിയിൽ.
96.6 ഗ്രാം എം ഡി എം എ യുമായി കൊല്ലത്ത് പിടിയിലായ അനില രവീന്ദ്രൻ്റെ അന്തർ സംസ്ഥാനബന്ധത്തിൻ്റെ കൂടുതൽ വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.
കണ്ണൂരിൽ പിടിയിലായ ലഹരി കടത്തുകാരൻ അനിലയെ ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു.ഇയാൾ വഴിയാണ് ബാംഗ്ലൂരിൽ നിന്ന് അനില എം ഡി എം എ വാങ്ങിയതെന്നാണ് വിവരം.
അനില കൊല്ലത്ത് അടക്കം നിരവധി തവണ ലഹരിയെത്തിച്ചുവെന്നും വിവരം ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ലഹരിക്കടത്തിൻ്റെ പ്രധാന ക്യാരിയറിൽ ഒരാളാണ് അനില. കഴിഞ്ഞ 4 വർഷമായി ലഹരി സംഘങ്ങളുമായി അനിലയ്ക്ക് ബന്ധം ഉണ്ടെന്നും ലഹരി ഇടപാടുകൾ നടത്തിയിരുന്നു.സംഭവത്തിൽ അനിലയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.
അതേ സമയം ഡിസംബറിൽ ചിറയിൻകീഴിൽ 130 ഗ്രാം എംഡി എം എ പിടികൂടിയ സംഭവവത്തിൽ പ്രധാന പ്രതി പിടിയിലായി.പത്തനംതിട്ട സ്വദേശി അലൻ ഫിലിപ്പ് ആണ് പിടിയിലായത്
ബാംഗ്ലൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്അലൻ ബാംഗ്ലൂരിൽ നിന്നും എം ഡി എം എ സപ്ലൈ ചെയ്യുന്നതിൽ പ്രധാനിയാണെന്ന് പോലീസ് പറഞ്ഞു