സംസ്ഥാന സർക്കാരിന്റെ മദ്യവിരുദ്ധനയത്തെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക സഭ

Advertisement

കൊച്ചി. സംസ്ഥാന സർക്കാരിന്റെ മദ്യവിരുദ്ധനയത്തെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക സഭ.തുടർഭരണം നേടി വരുന്ന സർക്കാരുകൾക്ക് വരുമാനം കണ്ടെത്താനുള്ള കുറുക്ക് വഴിയാണ് മദ്യവില്പനയെന്ന് കത്തോലിക്കാ സഭ സർക്കുലർ.കത്തോലിക്കാ സഭയുടെ സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ  ലഹരി വിരുദ്ധ സർക്കുലർ വായിച്ചു

ലഹരിക്കെതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കേരള കത്തോലിക്ക സഭ ഇന്ന് മദ്യ വിരുദ്ധ ഞായര്‍ ആചരിച്ചത്.  വിശ്വാസികള്‍ക്ക് ലഹരി വിരുദ്ധ സന്ദേശം നല്‍കുന്നതിന്‍റെ ഭാഗമായി ഇന്നത്തെ കുര്‍ബാനയ്ക്കിടയില്‍ പ്രത്യേക സര്‍ക്കുലർ വായിച്ചു. കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സംസ്ഥാന സർക്കാർ ഇടപെട്ടുനടത്തുന്ന ലഹരി വിരുദ്ധ പരിപാടികൾ പൂർണമായും ഫലം കാണുന്നില്ലെന്നുമാണ് വിമർശനം

ഐടി പാര്‍ക്കുകളില്‍ പബ്ബു തുടങ്ങാനും എലപ്പുളളിയില്‍ ബ്രൂവറി സ്ഥാപിക്കാനുമുളള സര്‍ക്കാര്‍ തീരുമാനങ്ങളിൽ സര്‍ക്കലുറില്‍ കുറ്റപ്പെടുത്തലുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്ന് തൊഴിൽതേടി കേരളത്തിലെത്തുന്നവരെ സമ്പൂർണമായി പരിശോധനയ്ക്കു വിധേയമാക്കണമെന്നും സർക്കുലറിൽ പറയുന്നു.


Advertisement

LEAVE A REPLY

Please enter your comment!
Please enter your name here