പാലക്കാട്. പട്ടാമ്പിയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു
ഞാങ്ങാട്ടിരി വിഐപി സ്ട്രീറ്റിലെ ജാസിം റിയാസ് ആണ് മരിച്ചത്
ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം
ഓങ്ങല്ലൂർ മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്
പട്ടാമ്പി ഗവ. കോളേജിന് സമീപം ഉമ്മയ്ക്കൊപ്പമാണ് താമസം
കുളിക്കുന്നതിനിടെ വീട്ടിലെ ശുചിമുറിയിൽ നിന്നാണ് ഷോക്കേറ്റത്
ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല