കണ്ണൂർ. മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ എട്ടുപേര്‍ക്ക് ജീവ പര്യന്തം. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.കേസിൽ ഒൻപത് സിപിഐഎം പ്രവർത്തകർ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി എം മനോജിന്റെ സഹോദരൻ പി.എം മനോരാജ്, ടി പി കേസ് പ്രതി ടി.കെ രജീഷുമടക്കം ആദ്യ ആറ് പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായാണ് കോടതി കണ്ടെത്തിയത്. മൂന്ന് പേർക്കെതിരെ ഗൂഢാലോചനയും തെളിഞ്ഞിട്ടുണ്ട്. സജീവന്‍ ,എന്‍ വി യോഗേഷ്, പിഎം മനോരാജ്, കെ രജീഷ് ,പ്രഭാകരന്‍,കെവി പത്മനാഭന്‍ കെ രാധാകൃഷ്ണന്‍, കെ എം ഷംജിത് എന്നിവര്‍ക്കാണ് ജീവപര്യന്തം. രണ്ട് മുതല്‍ ഒന്‍പതുവരെ പ്രതികളാണ് ഇവര്‍. പ്രദീപിനെ മൂന്നുവര്‍ഷം തടസിനും ശിക്ഷൾിച്ചു.
2005 ഓഗസ്റ്റ് 7നാണ് സൂരജ് കൊല്ലപ്പെട്ടത്. സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ വൈരാഗ്യത്തിൽ സൂരജിനെ കൊലപ്പെടുത്തി എന്നാണ് കേസ്. സംഭവവുണ്ടായി രണ്ട് പതിറ്റാണ്ട് പൂർത്തിയാവാൻ മാസങ്ങൾ മാത്രം ശേഷിക്കെയാണ് കേസിൽ കോടതി വിധി പറയുന്നത്. ആകെ 12 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഇതിൽ ഒന്ന്, 12 പ്രതികൾ വിചാരണക്കിടെ മരിച്ചു. പത്താം പ്രതിയെ കോടതി വെറുതെവിട്ടിരുന്നു. ശിക്ഷ പ്രഖ്യാപിച്ച ശേഷം പ്രതികൾക്ക് വേണ്ടി അപ്പീൽ പോകുമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ നേതൃത്വം നിലപാട് എടുത്തിട്ടുണ്ട്