കൊച്ചി. ലഹരിക്കെതിരെ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ച് കോഴിക്കോട് ,കൊച്ചി കോർപ്പറേഷനുകൾ.കൊച്ചി കോർപ്പറേഷൻ 50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയപ്പോൾ കുട്ടികളുടെ ലഹരി ഉപയോഗം കുറയ്ക്കാൻ പദ്ധതികളാണ് കോഴിക്കോട് കോർപ്പറേഷൻ പ്രഖ്യാപിച്ചത്
ലഹരിക്കെതിരായ പോരാട്ടത്തിൽ കോർപ്പറേഷനുകളും അണിചേരുകയാണ്.കൊച്ചി കോർപ്പറേഷൻ 50 ലക്ഷം രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.74 ഡിവിഷനുകളിലും ജാഗ്രതാ സമിതികളും ഒബ്സർവേഷൻ സെൻററുകൾ രൂപീകരിക്കും
കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള പദ്ധതികൾക്കാണ് കോഴിക്കോട് കോർപ്പറേഷൻ പ്രാധാന്യം നൽകുന്നത്.ഇതിനായി കുട്ടികൾ കളിക്കട്ടെ എന്ന പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.കളിസ്ഥലങ്ങൾ നവീകരിക്കുകയും ഉപയോഗയുക്തമാക്കുകയും ചെയ്യും. സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു എല്ലാ സ്ഥലങ്ങളും ക്ലബ്ബുകളുടെ സഹായത്തിൽ രാത്രി വരെ കളിക്കാൻ സൗകര്യമൊരുക്കും.വാർഡുകൾ കേന്ദ്രീകരിച്ച് കമ്മിറ്റി രൂപീകരിച്ച് എൻഫോഴ്സ്മെൻ്റ് ശക്തമാകും.റിഹാബിലിറ്റേഷൻ ആയി ദീപ്തം പദ്ധതി നടപ്പിലാക്കും
ബീച്ച് ആശുപത്രിയിൽ ആയിരിക്കും ഇത് നടപ്പിലാക്കുക.ലഹരിക്കടിമയായവരെ അവിടെ കിടത്തി ചികിത്സിക്കും’.യോഗ ,ആയോധനകലകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വാർഡ് തലത്തിൽ കേന്ദ്രങ്ങൾ ആരംഭിച്ച് ഇവിടങ്ങളിൽ ആവശ്യമായ പരിശീലകളെ സജ്ജമാക്കാനും ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചു