കേരള കൗൺസിൽ ഓഫ് ചർച്ചസ് ജില്ലാ വൈദിക സമ്മേളനം നാളെ

Advertisement

തിരുവനന്തപുരം: കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ (കെസിസി)വൈദിക കൂട്ടായ്മയായ ക്ലർജി കമ്മീഷൻ സംഘടിപ്പിക്കുന്ന തിരുവനന്തപുരം ജില്ലാ സമ്മേളനം നാളെ കണ്ണമ്മൂല കേരള ഐക്യ വൈദിക സെമിനാരിയിൽ രാവിലെ 9 ന് ആരംഭിക്കും. സാൽവേഷൻ ആർമി സംസ്ഥാനാധിപൻ കേണൽ ജോൺ വില്യം പൊളിമെറ്റ്ല സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിലിവേഴ്‌സ് ഈസ്റ്റേൺ സഭാ ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ് അധ്യക്ഷനായിരിക്കും. കെ.സി.സി പരിസ്ഥിതി കമ്മീഷൻ ചെയർമാൻ കമാന്റർ റ്റി.ഒ. ഏലിയാസ് ക്ലാസുകൾക്ക് നേതൃത്വം നൽകും.
മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യവും ലഹരി വസ്തുക്കളുടെ അമിതമായ ഉപയോഗവും സഭാ പിതാക്കന്മാരുടെ സാനിധ്യത്തിൽ വൈദികർ ചർച്ച ചെയ്യും. ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, ബിഷപ്പ് ഡോ സെൽവദാസ് പ്രമോദ്, ബിഷപ്പ് ജെ സുന്ദർസിംഗ്, കെ.സി.സി ജനറൽ സെക്രട്ടറി ഡോ പ്രകാശ് പി തോമസ്, തോമസ് ജോൺ റംബ്ബാൻ, സെമിനാരി പ്രിൻസിപ്പൽ റവ.ഡോ. സി ഐ ഡേവിഡ് ജോയി, ഫാ. സാംകാഞ്ഞിക്കൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും. കെസിസി ക്ലർജി കമ്മീഷൻ ചെയർമാൻ റവ.എ ആർ നോബിൾ, ജില്ലാ ഭാരവാഹികളായ റവ. ആർ വി സോണി, ഫാ. സജി മേക്കാട്ട് എന്നിവർ പ്രസംഗിക്കും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here