കാമുകിയുമായുള്ള ബന്ധം തുടര്‍ന്ന് പോകാന്‍‍ രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ അറുപത്തിനാലുകാരൻ പിടിയിൽ… നിർണായകമായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Advertisement

കാമുകിയുമായുള്ള ബന്ധം തുടര്‍ന്ന് പോകാന്‍‍ രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ അറുപത്തിനാലുകാരൻ പിടിയിൽ.  തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി കെ. വിധു (64) ആണ് പൊലീസ് പിടിയിലായത്.  കാമുകിയുമായുള്ള ബന്ധം തുടര്‍ന്ന് പോകാന്‍‍ രോഗിയായ ഭാര്യ ഒരു തടസമാണെന്ന് ബോധ്യമായതോടെയാണ് കൊല ചെയ്യാന്‍ തീരുമാനിച്ചതെന്ന്  പ്രതി  കുറ്റസമ്മതം നടത്തി. സംഭവം സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീര്‍ത്ത വിധു കുടുങ്ങിയത്  ഭാര്യയുടെ  പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ദുരൂഹതയെ തുടര്‍ന്നാണ്.  

കഴിഞ്ഞ സെപ്തംബർ 26ന് രാത്രി എട്ടരയോടെ കിംസ് ആശുപത്രിക്ക് സമീപമുള്ള വീട്ടിലെ ഷീലയെ (58) ബെഡ്റൂമിൽ ‌‌അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് വിധു തന്നെയാണ് നിലവിളിച്ച് ആളെക്കൂട്ടി, ഷീലയെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ ഷീലയുടെ മരണം സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണവും തുടങ്ങി. 
കഴുത്തിൽ ഷാൾ മുറുകിയതിലുണ്ടായ മുറിവും, ശ്വാസം മുട്ടലുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നു. ഇതിന്‍റെ ചുവട് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഭർത്താവ് വിധുവിലേക്ക് എത്തിയത്. നാല് വർഷമായി അസുഖബാധിതയായ ഭാര്യയെ ഇയാൾ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് മക്കളെ ചോദ്യം ചെയ്തതിപ്പോള്‍ മനസിലായി. തെളിവുകൾ ശേഖരിച്ചശേഷം നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുക യായി രുന്നു. 

കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വേണ്ടി  വിധുവിനെ (64) രണ്ട് ദിവസത്തിനുള്ളിൽ കസ്റ്റഡിയിൽ വാങ്ങും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here