പോലീസിന് വിവരം നൽകിയതിന് പ്രതികാരം, ലഹരി സംഘം വീട്ടിൽ കയറി ആക്രമിച്ചതായി പരാതി

Advertisement

കൊച്ചി. എറണാകുളം വൈപ്പിനിൽ ലഹരി സംഘം വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. ലഹരി സംഘത്തെക്കുറിച്ച് പോലീസിന് വിവരം നൽകിയതിനാണ് ആക്രമണം. പരിക്കേറ്റ വൈപ്പിൻ സ്വദേശി ഉണ്ണികൃഷ്ണൻ ചികിത്സയിൽ. തൃക്കാക്കരയിൽ മയക്കുമരുന്ന് വിൽപ്പന പൊതുപ്രവർത്തകരോട് അറിയിച്ച ഓട്ടോ ഡ്രൈവർക്കും മർദ്ദനം

ഇന്നലെ വൈകിട്ടാണ് വൈപ്പിൻ സ്വദേശി ഉണ്ണികൃഷ്ണനെയും ഇളയ മകനെയും അഞ്ചംഗ സംഘം വീട്ടിൽ കയറി മർദിച്ചത്. അക്രമികൾ ലഹരി ഉപയോഗിക്കുന്നതും കച്ചവടം നടത്തുന്നതും പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് വീട് കയറിയുള്ള ആക്രമണം. ഇളയ മകനെ മർദ്ദിക്കുന്നത് കണ്ട് തടുക്കാൻ എത്തിയപ്പോഴാണ് ഉണ്ണികൃഷ്ണന് ക്രൂരമർദ്ദനമേറ്റത്. പട്ടിക കൊണ്ട് തലയ്ക്കു മർദ്ദനമേറ്റ ഉണ്ണികൃഷ്ണൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

സംഭവത്തിൽ മുളവുകാട് പോലീസ് മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തു.മയക്ക് മരുന്ന് വില്പന പൊതുപ്രവർത്തകാരെ അറിയിച്ചതിനാണ് വ്യാഴാഴ്ച രാത്രി തൃക്കാക്കര സ്വദേശിയായ ഓട്ടോ ഡ്രൈവർ വി കെ രഘുവിന് മർദ്ദനമേറ്റത്.കാക്കനാട് സ്വദേശികളായ നിധിൻ, ഷുഹൈബ് എന്നിവർക്കെതിരെ തൃക്കാക്കര പോലീസ് കേസ് എടുത്തു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here