തിരുവനന്തപുരം. ആമയിഴഞ്ചാൻ തോട്ടിൽ വീണ്ടും ആള് വീണു. പവർ ഹൗസ് റോഡിലൂടെ കടന്ന് പോകുന്ന തോടിൻറെ ഭാഗത്താണ് ആള് വീണത്. മദ്യപിച്ചെത്തിയ ഇയാൾ തുറന്ന് കിടന്ന കൈവരിയിലൂടെ താഴേക്ക് വീഴുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്നവർ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. സേനാംഗങ്ങൾ എത്തിയാണ് താഴെ വീണ ആളെ രക്ഷപ്പെടുത്തിയത്. ഇയാളുടെ കയ്യിലും തലയിലും ഗുരുതര പരിക്കേറ്റിറ്റുണ്ട്. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.