മതിയായ രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്താൻ ശ്രമിച്ച 44, 03,700 രൂപയുമായി തമിഴ്നാട് സ്വദേശികൾ പിടിയിൽ

Advertisement

പുനലൂര്‍. മതിയായ രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്താൻ ശ്രമിച്ച 44, 03,700 രൂപയുമായി തമിഴ്നാട് സ്വദേശികൾ പിടിയിൽ.
മധുര സ്വദേശികളായ സുടലമുത്തു, അഴകപ്പൻ എന്നിവരാണ് പിടിയിലായത്. ചെന്നൈ എഗ്മോർ -കൊല്ലം എക്സ്പ്രസ്സ്‌ ട്രെയിനിലാണ് പണം കടത്താൻ ശ്രമിച്ചത്. കേരള പോലീസും RPF ഉം സംയുക്തമായ് നടത്തിയ പരിശോധനയിൽ
പുനലൂരിൽ നിന്നും പ്രതികളെ പിടി കൂടുകയായിരുന്നു.അന്യസംസഥാനങ്ങളി നിന്നും ട്രെയിൻ മാർഗം വൻതോതിൽ ലഹരി ഉൽപ്പന്നങ്ങളും കുഴൽപണവും കേരളത്തിലേക്ക് കടത്തുന്നതായ് റെയിൽവേ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. 35 ലക്ഷം രൂപ ഇത്തരത്തിൽ നേരത്തെ പിടികൂടിയിരുന്നു.

Advertisement