ദേശീയ കൗണ്‍സില്‍ അംഗങ്ങളായി മുപ്പതു പേരെ പ്രഖ്യാപിച്ച് ബിജെപി

Advertisement

തിരുവനന്തപുരം. ദേശീയ കൗണ്‍സില്‍ അംഗങ്ങളായി മുപ്പതു പേരെ പ്രഖ്യാപിച്ച് ബിജെപി. സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും എല്ലാവരേയും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തതായും വാരണാധികാരി അഡ്വ. നാരായണന്‍ നമ്പൂതിരി അറിയിച്ചു.
കെ സുരേന്ദ്രന്‍, സുരേഷ് ഗോപി, ജോര്‍ജ്ജ് കുര്യന്‍, എ.പി അബ്ദുള്ളക്കുട്ടി, അനില്‍ കെ ആന്റണി, വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, പി.കെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, സി കെ പദ്മനാഭന്‍, കെവി ശ്രീധരന്‍ മാസ്റ്റര്‍, എ.എന്‍ രാധാകൃഷ്ണന്‍, എം ടി രമേശ്, സി കൃഷ്ണകുമാര്‍, പി സുധീര്‍, ശോഭാ സുരേന്ദ്രന്‍, ഡോ കെ.എസ് രാധാകൃഷ്ണന്‍, പദ്മജ വേണുഗോപാല്‍, പിസി ജോര്‍ജ് , കെ.രാമന്‍ പിള്ള, പി.കെ വേലായുധന്‍, പള്ളിയറ രാമന്‍, വിക്ടര്‍ ടി തോമസ്, പ്രതാപ ചന്ദ്രവര്‍മ്മ, സി രഘുനാഥ്, പി രാഘവന്‍, കെ.പി ശ്രീശന്‍, എം സജീവ ഷെട്ടി, വി ടി അലിഹാജി, പി എം വേലായുധന്‍ എന്നിവരാണ് ബിജെപി ദേശീയ കൗണ്‍സില്‍ അംഗങ്ങളായി കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here