എൻകൈൻഡ്ലർ വെൽനെസ്സ്& ലൈഫ് കെയർ – കാടമുറി, നമ്മൾ കുടുംബ വീട്ടിൽ മാർച്ച് 16 ന് ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു

Advertisement

കോട്ടയം. എൻകൈൻഡ്ലർ വെൽനെസ്സ്& ലൈഫ് കെയർ – കാടമുറി, നമ്മൾ കുടുംബ വീട്ടിൽ ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു. രാവിലെ 9 മണിക്ക് കേരളത്തിൻ്റെ കൃഷി മന്ത്രി, പരിസ്ഥിതി മനുഷ്യാവകാശ രംഗത്ത് ,ഔദ്യോഗിക കാര്യങ്ങളിൽ വ്യാപൃതനാകും വരെ നിത്യസാന്നിദ്ധ്യമായിരുന്ന പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി സുധാകുര്യൻ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ ഡോ. ബി. രേവതി വെൽനെസ് സെൻ്ററിനെ പരിചയപ്പെടുത്തി. പ്രൊഫ വർഗീസ് ജോർജ്, അഡ്വ കെ.എം ഷാജഹാൻ കെ.എൻ രാമചന്ദ്രൻ പ്രൊഫ കുസുമം ജോസഫ്, ഡോ വി പ്രസാദ്, വാർഡ് മെമ്പർ പി കെ മജു, ശശിക്കുട്ടൻ വാകത്താനം എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ശ്രീ.വർഗീസ് ചെറിയാൻ നന്ദി രേഖപ്പെടുത്തി.
തുടർന്ന് നടന്ന കൂടിയിരുപ്പിൽ വെൽനെസ് സെൻ്റർ കുടുംബ വീട്ടിൽ എന്തു കൊണ്ട് എന്ന് പ്രസാദ് സോമരാജൻ വിശദീകരിച്ചു.

ഈ സ്ഥാപനത്തിൻ്റെ സാമൂഹ്യ പ്രസക്തിയും ആവശ്യകതയും അനുഭവങ്ങളും പങ്കു വച്ച് അഡ്വ വി.കെ സന്തോഷ് കുമാർ, റ്റി.കെ. വിനോദൻ, എസ്. രാജശേഖര വാര്യർ, കോളേജ് സഹപാഠിയും കാറ്ററിങ്ങ് വിദഗ്ധനുമായ പ്രേംകുമാർ എന്നിവർ സംസാരിച്ചു. വെൽനെസ് സെൻ്ററിൻ്റെ പുതുക്കി പണിയലിൽ ആത്മാർത്ഥമായി സഹകരിച്ച മേസണറി വിദഗ്ധൻ റ്റി.സോമൻ, ഇലക്ട്രിക്കൽ സാനിട്ടറി എക്സ്പർട്ട് സനൽകുമാർ, കാർപ്പൻ്ററിയിൽ സ്വന്തം കരവിരുത് പ്രകടിപ്പിച്ച ബിജു പീറ്റർ,ആർട്ടിസ്റ്റ് രാജപ്പൻ (ബേബി) , സാമുഹ്യപ്രവർത്തകയും ഗാർഡനറുമായ ഈ സി .സതി എന്നിവരെ ആദരിച്ചു.
അതിഥികൾക്ക് സെൻ്ററിൻ്റെ സ്പെഷ്യൽ വിഭവങ്ങളായ മല്ലിക്കാപ്പി, ചേന, കച്ചിൽ ,ചേമ്പ് കപ്പ അടങ്ങിയ മിക്സഡ് ഭക്ഷണം , ഹണി ലൈം എന്നിവയും ലളിതമായ ഉച്ചഭക്ഷണവും നൽകി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here