വാർത്താനോട്ടം

Advertisement

വാർത്താ നോട്ടം

2025 മാർച്ച് 25 ചൊവ്വ

BREAKING NEWS

👉കൊച്ചിയിൽ ഉമാ തോമസ് എംഎൽഎ വീണ് പരിക്കേറ്റ സംഭവത്തിൽ അന്വേഷണം പൂർത്തിയായി

👉 എം ആർ അജിത് കുമാറിനെതിരായ പരാതി ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും

👉വയനാട്ടിൽ അനുമതിയില്ലാതെ ആദിവാസി മേഖഖലകയിൽ അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം നടത്തിയ സംഭവം അന്വേഷിക്കും


👉ആശാ സമരവുമായി ബന്ധപ്പെട്ട് എസ്.യു.സി.ഐ യ്ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് രാവിലെ 11 മണിക്ക് സംസ്ഥാന സെക്രട്ടറി ജെയ്സണ്‍ ജോസഫ്  വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കുകം.


👉 ആശ വര്‍ക്കര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും. 





🌴  കേരളീയം  🌴




🙏  ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം 44-ാം ദിവസത്തിലേക്ക്. സമരസമിതി നേതാവ് എം.എ ബിന്ദുവിന്റെ നേതൃത്വത്തില്‍  സമര കേന്ദ്രത്തില്‍  നടക്കുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്കും കടന്നു.


🙏മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ ഓഫീസുകള്‍ക്ക് മുന്നിലും ധര്‍ണ്ണ നടത്തും.






🙏  കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ പ്രകാരം സ്‌കീം തൊഴിലാളികള്‍ക്ക് പൂര്‍ണ്ണ തൊഴിലാളി പദവി നല്‍കണമെന്ന് കേരള മന്ത്രി വി. ശിവന്‍കുട്ടി കേന്ദ്ര തൊഴില്‍ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയോട് ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിയെ അഭിസംബോധന ചെയ്ത കത്തില്‍, അംഗന്‍വാടി തൊഴിലാളികള്‍, ആശാ തൊഴിലാളികള്‍, ഉച്ചഭക്ഷണ തൊഴിലാളികള്‍, മറ്റ് സ്‌കീം അധിഷ്ഠിത തൊഴിലാളികള്‍ എന്നിവര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നല്‍കേണ്ടതിന്റെ ആവശ്യകത മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.



  🙏മിഷന്‍ 2026 തന്നെയാണ് പ്രധാന പ്ലാനെന്ന് പുതിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തിന്റെ ധനസ്ഥിതി ദുര്‍ബലമാണെന്നും മാറ്റം കൊണ്ടുവരാന്‍ കഴിയുന്നത് എന്‍ഡിഎയ്ക്ക് മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്ലാ മാറ്റവും ഒരു വര്‍ഷത്തിനുള്ളില്‍ കൊണ്ടുവരാനാണ് ആഗ്രഹം.


🙏  വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ സംഘര്‍ഷം ഉണ്ടാകുന്ന തരത്തില്‍ ആഘോഷപരിപാടികള്‍ പാടില്ലെന്ന്  മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്‌കൂള്‍ കോമ്പൗണ്ടില്‍ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുത്.



🙏 ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ  സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് ഉപയോഗവും വില്‍പനയും സംശയിച്ച് 2997 പേരെ പരിശോധിച്ചു. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 194 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 204 പേരാണ് അറസ്റ്റിലായത്.

🙏  താനൂരില്‍ ലഹരി കേസില്‍ പൊലീസ് പിടികൂടിയ താമിര്‍ ജിഫ്രി എന്ന യുവാവ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ അന്വേഷണം നടത്തി സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.


🙏  വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം  27ന്  നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് തടസമില്ലെന്ന് ഹൈക്കോടതി. ഈ മാസം 27നാണ് വയനാട് ടൗണ്‍ഷിപ്പിന്റെ തറക്കല്ലിടല്‍ ചടങ്ങ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 


🙏 സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സപ്ലൈകോ റംസാന്‍ ഫെയറുകള്‍ മാര്‍ച്ച്  30 വരെ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് 25നും മറ്റു ജില്ലകളില്‍ 26നുമാണ് റംസാന്‍ ഫെയറിന് തുടക്കമാവുക. വിഷു- ഈസ്റ്റര്‍ ഫെയര്‍ ഏപ്രില്‍ 10 മുതല്‍ 19 വരെയാണ് സംഘടിപ്പിക്കുക.  ഈ വര്‍ഷത്തെ റംസാന്‍- വിഷു- ഈസ്റ്റര്‍  ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍  അനില്‍  തിരുവനന്തപുരം  ഫോര്‍ട്ട് പീപ്പിള്‍സ് ബസാറില്‍ ഇന്ന് രാവിലെ പത്തരയ്ക്ക് നിര്‍വഹിക്കും.

🙏ബിജെപി ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതില്‍ നീരസം പ്രകടമാക്കി ബിജെപി ദേശീയ കൗണ്‍സില്‍ അംഗമായിരുന്ന മുതിര്‍ന്ന നേതാവ് എന്‍ ശിവരാജന്‍. ബിജെപി സ്ഥാനം നല്‍കിയില്ലെങ്കിലും ആര്‍എസ്എസുകാരനെന്ന ലേബല്‍ ഒഴിവാക്കാന്‍ ആര്‍ക്കുമാകില്ലെന്ന് എന്‍ ശിവരാജന്‍ പറഞ്ഞു.


🙏  എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം ഉടന്‍ കേരളം സന്ദര്‍ശിക്കുമെന്ന് കേരള സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി  തോമസ്. പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം ഇതു സംബന്ധിച്ച തീരുമാനമെടുക്കും.



🙏  അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി കൊണ്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് നല്‍കി. വീട് നിര്‍മ്മാണം, ഫ്ലാറ്റ് വാങ്ങല്‍, സ്വര്‍ണകടത്ത് എന്നിവയില്‍ അഴിമതി നടന്നിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.


🙏 കെ.ടി. ജലീല്‍ എംഎല്‍എയോട് രൂക്ഷമായി പ്രതികരിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. നിയമസഭയില്‍ പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും ജലീല്‍ അതിന് തയ്യാറാകാതിരുന്നതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. ചെയറിനെ ജലീല്‍ മാനിക്കുന്നില്ലെന്നും സമയം കഴിഞ്ഞിട്ടും പ്രസംഗം നിര്‍ത്താത്തത് ധിക്കാരമെന്നും സ്പീക്കര്‍ പറഞ്ഞു.



🙏  സംസ്ഥാനത്തെ 100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.എ.ബി.എച്ച്. ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലെ 61 ആയുര്‍വേദ ഡിസ്പെന്‍സറികള്‍ക്കും ഒരു സിദ്ധ ഡിസ്പെന്‍സറിക്കും ഹോമിയോപ്പതി വകുപ്പിലെ 38 ഡിസ്പെന്‍സറികള്‍ക്കുമാണ് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭ്യമായിരിക്കുന്നത്.

🙏  വാളയാര്‍ കേസില്‍ സുപ്രധാന നീക്കവുമായി കുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തങ്ങളെ കൂടി പ്രതിചേര്‍ത്ത സി ബി ഐ നടപടിക്കെതിരെയാണ് ഹര്‍ജി നല്‍കിയത്. സി ബി ഐ കുറ്റപത്രം റദ്ദാക്കണമെന്നതാണ് കുട്ടികളുടെ മാതാപിതാക്കളുടെ പ്രധാന ആവശ്യം.



🙏  ഒരു മണിക്കൂര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങി യാത്രക്കാര്‍. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഒരു കുട്ടിയടക്കം അഞ്ച് പേരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. ഒരു മണിക്കൂറിന് ശേഷമാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.

🙏 ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ജാമ്യം കൊടുക്കരുതെന്ന് പൊലീസ്. നോബിക്ക് ജാമ്യം കൊടുത്താല്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

🙏  കേരളത്തിലേക്ക് വില്‍പനക്കായി കൊണ്ടുവന്ന 65 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍. അഞ്ച് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘമാണ് പിടിയിലായത്. തൃശൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലേക്ക് കഞ്ചാവ് കടത്താനായിരുന്നു ശ്രമമെന്ന് ആര്‍പിഎഫ് പറയുന്നു.

🙏  ആലപ്പുഴ പല്ലനയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. തോട്ടപ്പള്ളി മലങ്കര സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ കുമാരകോടി സാന്ദ്രമുക്ക് സ്വദേശി അഭിമന്യു (14),  ഒറ്റപ്പന സ്വദേശി ആല്‍ഫിന്‍ ജോയ് (13) എന്നിവരാണ് മരിച്ചത്.

🙏  കോഴിക്കോട് ബാലുശ്ശേരിയില്‍ മാനസിക പ്രശ്നമുള്ള മകന്‍ അച്ഛനെ വെട്ടിക്കൊന്നു. പനായില്‍ സ്വദേശി അശോകനാണ് മരിച്ചത്. മകന്‍ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 8 മണിയോടെ ബാലുശ്ശേരി പനായിയിലാണ് സംഭവം.



🇳🇪   ദേശീയം   🇳🇪




🙏 ആരോപണം നേരിടുന്ന ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ സ്ഥലം മാറ്റാനുള്ള ശുപാര്‍ശ കേന്ദ്രത്തിന് കൈമാറി സുപ്രീംകോടതി. ജസ്റ്റിസ് വര്‍മ്മയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതില്‍ കൊളീജിയത്തില്‍ അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സ്ഥലംമാറ്റത്തിനുള്ള അന്തിമ തീരുമാനമായത്.


🙏  സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കണക്കാക്കാനാകില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവിനെതിരായ ഹര്‍ജിയില്‍ ഇടപെടാന്‍ വിസ്സമ്മതിച്ച് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരെ അഞ്ജലി പട്ടേല്‍ എന്ന സ്വകാര്യ വ്യക്തി റിട്ട് ഹര്‍ജിയാണ് സമര്‍പ്പിച്ചത്.


🙏  എം പിമാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. എം പിമാരുടെ ശമ്പളം 1 ലക്ഷത്തില്‍ നിന്ന് 1,24,000 രൂപയായി ഉയര്‍ത്തി. പ്രതിദിന അലവന്‍സ് 2000 രൂപയില്‍ നിന്ന് 2500 രൂപയാക്കിട്ടും ഉയര്‍ത്തിയിട്ടുണ്ട്.  2023 ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്‌കരണം.

🙏  വിദ്യാഭ്യാസ മേഖലയുടെ പൂര്‍ണ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുത്താല്‍ രാജ്യം തകരുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യാ മുന്നണിയിലെ വിവിധ കക്ഷികള്‍ക്ക് അവരുടെ പ്രത്യയശാസ്ത്രങ്ങളിലും നയങ്ങളിലും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാം.





🇦🇴   അന്തർദേശീയം  🇦🇽


🙏  കടല്‍ കടക്കാന്‍ ഒരുങ്ങി ഗോലി സോഡ. പുതിയ ഫ്‌ളേവറുകളില്‍ മനോഹരമായ ബ്രാന്‍ഡിങ്ങില്‍ യുഎസ്, യുകെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഗോലി സോഡ റീ ബ്രാന്‍ഡിങ്ങ് ചെയ്യപ്പെടുന്നത്.

🏏  കായികം 🏏


🙏  ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റസിനെതിരെ ഒരു വിക്കറ്റിന്റെ അവിശ്വസനീയ വിജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്.

🙏ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്നൗ 30 പന്തില്‍ 75 റണ്‍സെടുത്ത നിക്കോളാസ് പൂരന്റേയും 36 പന്തില്‍ 72 റണ്‍സെടുത്തമിച്ചല്‍ മാര്‍ഷിന്റേയും കരുത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തി.


🙏മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 7 ന് 3 എന്ന നിലയിലും 65 ന് 5 എന്ന നിലയിലും പരുങ്ങിയപ്പോള്‍ 31 പന്തില്‍ 66 റണ്‍സ് നേടിയ അശുതോഷ് ശര്‍മ്മ ഡല്‍ഹിയെ വിജയത്തിലേക്ക നയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here