ന്യൂ ഡെൽഹി: പീരുമേട് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന അഡ്വ.സിറിയക് തോമസിന്റെ ഹർജി തള്ളണമെന്ന്
വാഴൂർ സോമൻ എം എൽ എ സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചു.
ഹൈക്കോടതി വിധി എല്ലാവശവും പരിശോധിച്ചു.
നിലനിൽക്കുന്ന വാദങ്ങൾ അല്ല ഹർജിയിൽ ഉള്ളത്.
തനിക്കെതിരെ എതിർകക്ഷി ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടിയുണ്ട്.
പ്രസക്തമായ ഒരു നിയമ ചോദ്യവും ഹർജിയിൽ ഇല്ല എന്നും സത്യവാങ്മൂലത്തിൽ വാഴൂർ സോമൻ ബോധിപ്പിച്ചിട്ടുണ്ട്.