പാറശാല.കേരള-തമിഴ്നാട് അതിർത്തിയായ കളിയിക്കവിളയിൽ നടുറോഡിൽ ഇരുചക്ര വാഹനങ്ങളുമായി അഭ്യാസ
പ്രകടനം.റീൽ പ്രചരിച്ചതോടെ നാല് പേരെ കളിയിക്കവിള പോലീസ് അറസ്റ്റ് ചെയ്തു. അപകടകരമായി വാഹനങ്ങൾ
ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് വാഹനങ്ങൾ എത്തുന്ന അതിർത്തിയിലെ
പ്രധാന റോഡിൽ ആയിരുന്നു കൈവിട്ട അഭ്യാസങ്ങൾ.രണ്ടു ബൈക്കുകളിലായി
നാലംഗ സംഘം കളിയിക്കവിള ചെക്ക് പോസ്റ്റിനു സമീപത്തു പോലും അപകടകരമായ രീതിയിൽ വാഹനമോടിച്ചു.
മറ്റു ബൈക്കുകളിൽ ഇടിച്ചു പരിഭ്രാന്തി സൃഷ്ടിച്ചു
അഭ്യാസപ്രകടനം റീൽ ആയി ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ പങ്കു വെച്ചു.വീഡിയോ വൈറലായതോടെ കളിയിക്കവിള പോലീസ് അന്വേഷണം നടത്തി.പിന്നാലെയാണ് നാല്പേരെ പോലീസ് അറസ്റ്റ് ചെയ്തത്.ഒറ്റാമരം സ്വദേശികളായ സഞ്ജയ്,ജോയൽ,
വിശാഖ്,ജെബിൻ എന്നിവരാണ് പിടിയിലായത്. ഇവരുടെ ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തു.അപകടകരമായി വാഹനം
ഓടിക്കുന്നവരെ കണ്ടെത്താൻ പ്രദേശത്തു പോലീസ് പരിശോധന കർശനമാക്കുമെന്ന്
കന്യാകുമാരി ജില്ലാ പോലീസ് മേധാവി സെന്തിൽ അറിയിച്ചു.