ഡൽഹി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ സുപ്രിം കോടതി നിയോഗിച്ച അന്വേഷണ സമിതി പരിശോധന നടത്തി.സംഭവ സ്ഥലത്ത് ആദ്യം എത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളും സമിതി പരിശോധിക്കും. യേശു എന്ത് വർമ്മയുടെ സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധം ശക്തമാക്കി അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ. ജുഡീഷ്യൽ ഉത്തരവാദിത്വം ചർച്ച ചെയ്യാനായി രാജ്യസഭാ അധ്യക്ഷൻ സഭാ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു.
ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ തീപ്പിടുത്ത മുണ്ടായ മുറിയിലാണ് സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി പരിശോധന നടത്തിയത്.മുറിയിലെ സാഹചര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുന്നതിനു വേണ്ടിയാണ് പരിശോധന.
ആവശ്യമെങ്കിൽ ഫോറൻസിക് സംഗത്തെ ഉൾപ്പെടെ അയച്ചു പരിശോധന നടത്താൻ ആണ് നീക്കം. തീപിടുത്തത്തിനു പിന്നാലെ ആദ്യം രക്ഷാപ്രവർത്തനത്തിനായി എത്തിയ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ മൂന്നാംഗ അന്വേഷണ സമിതി പരിശോധിക്കും. യശ്വന്ത് വർമ്മയുടെ വസതിയിൽ ആദ്യം എത്തിയത് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരാണെന്ന് ന്യൂഡൽഹി DCP, കമ്മിഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
അതേ സമയം യശ്വ ന്ത് വർമ്മയുടെ സ്ഥലം മാറ്റത്തിനെതിരെ അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷന്റെ അനിശ്ചിത കാല സമരം തുടരുകയാണു.വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടു പാർലമെന്റിന്റെ ഇരു സഭകളിലും പ്രതി പക്ഷ അംഗങ്ങൾ നോ ട്ടീസ് നൽകി.
വിഷയം ഗൗരവമുള്ളതെന്ന് വ്യക്തമാക്കിയ രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻഖർ വിഷയം ചർച്ച ചെയ്യാൻ സഭ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു.